അയ്യപ്പനും കോശിയും ആകാൻ റെഡിയായി ബാലയ്യയും റാണ ദഗുബാട്ടിയും

സൂപ്പർ ഹിറ്റ് മലയാളചിത്രം അയ്യപ്പനും കോശിയും തെലുങ്കിലേക്ക് റീമേക്ക് ചെയ്യുന്നു. ബിജുമേനോൻ അവതരിപ്പിച്ച അയ്യപ്പൻ നായരുടെ വേഷത്തിൽ നന്ദമുറി ബാലകൃഷ്ണയും പൃഥ്വിരാജിന്റെ കോശിയുടെ കഥാപാത്രമായി റാണ ദഗുബാട്ടിയും എത്തുമെന്നാണ് സൂചന. തെലുങ്കിലെ പ്രമുഖ നിർമാണ കമ്പനിയായ സിതാര എന്റർടൈൻമെന്റ്സാണ് ചിത്രത്തിന്റെ അവകാശം സ്വന്തമാക്കിയിരിക്കുന്നത്. ചിത്രത്തിലെ മറ്റ് അഭിനേതാക്കളുടെ കാര്യത്തിൽ കൂടി തീരുമാനമായാൽ ഉടൻ ചിത്രീകരണം ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. ചിത്രത്തിന്റെ തമിഴ് റീമേക്കും ഒരുങ്ങുന്നുണ്ട്.

Read More

‘അയ്യപ്പനും കോശിയും’ ഇനി തമിഴിൽ…. ശശികുമാറും ശരത് കുമാറും നായകന്മാരായി എത്തുന്നു…!

പൃഥ്വിരാജും ബിജു മേനോനും കൂട്ടുകെട്ടിൽ ഒരുങ്ങിയ സൂപ്പർ ഹിറ്റ് ചിത്രമാണ് ‘അയ്യപ്പനും കോശിയും’. ഈ ചിത്രത്തെ തമിഴിലേക്ക് റീമേക്ക് ചെയ്യാനൊരുങ്ങുമ്പോള്‍ നായകന്‍മാരായി ശശി കുമാറും ശരത്കുമാറും എത്തുന്നു എന്നാണ് വാർത്ത. ശശികുമാര്‍ പൃഥ്വിരാജ് അവതരിപ്പിച്ച കഥാപാത്രമായും ശരത് കുമാര്‍ ബിജു മേനോന്റെ കഥാപാത്രമായിട്ടുമാണ് എത്തുന്നതെന്നാണ് റിപ്പോര്‍ട്ട്.

Read More
error: Content is protected !!