വിവാദങ്ങൾക്ക് പിന്നാലെ ‘റൊമാന്റിക്’ലെ പുതിയ സ്റ്റിൽ പുറത്ത്

  അനില്‍ പടൂരി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ തെലുങ്ക് ചിത്രമാണ് ‘റൊമാന്റിക്’. ആകാശ് പുരി, കേതിക ശര്‍മ്മ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. ചിത്രത്തിലെ പുതിയ സ്റ്റിൽ പുറത്തിറങ്ങി. പ്രണയത്തിന് പ്രാധാന്യം നൽകിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. പുരി ജഗന്നാഥും ചാര്‍മി കൗറും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിൻറെ ഫസ്റ്റ് ലുക് പോസ്റ്റർ ഏറെ വിവാദം ഉണ്ടാക്കിയിരുന്നു. അര്‍ദ്ധനഗ്നയായ നായിക നായകനെ ആലിംഗനം ചെയ്യുന്ന ദൃശ്യമാണ് ഫസ്റ്റ് ലുക് പോസ്റ്റർ ആയി ഇറക്കിയത്. ഇതാണ് വിവാദത്തിലേക്ക് നയിച്ചത്.

Read More
error: Content is protected !!