ലോക്ക് ഡൗൺ : കിങ്ങ് ഖാന് വീണ്ടും മാതൃകയായി : ഓഫീസ് കെട്ടിടവും വിട്ടുനൽകി
രാജ്യത്തിനൊപ്പം കൊവിഡിനെതിരെ ശക്തമായി പോരാടാന്‍ ബോളിവുഡും സജീവമായി രംഗത്ത് . നിരവധി താരങ്ങളാണ് ഇതിനോടകം സാമ്പത്തിക സഹായമായി പ്രഖ്യാപിച്ചിരിക്കുന്നത്.ആദ്യം മുതൽ തന്നെ കോവിഡ് പ്രതിരോധത്തില്‍ പങ്കാളികളായിരുന്നു ബോളിവുഡിലെ ഷാരൂഖ് ഖാനും ഭാര്യയും. ഇപ്പോൾ ഇതാ മറ്റൊരു സഹായം കൂടി പ്രഖ്യാപിച്ചാണ് ദമ്പതികൾ വീണ്ടും മാതൃകയാകുകയാണ്. വീടിനോട് ചേര്‍ന്നുള്ള നാലുനില കെട്ടിടമായ തന്റെ ഓഫീസ് ക്വാറന്റ്റൈനിൽ കഴിയുന്നവര്‍ക്കായി വിട്ടുനല്‍കിയാണ് ഷാരൂഖ് ഖാനും ഭാര്യ ഗൗരിയും വീണ്ടും രംഗത്തെത്തിയത്. ക്വാറന്റ്റൈനിൽ കഴിയുന്ന പ്രായമായ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായിട്ടാണ് അദ്ദേഹം ഓഫീസ് കെട്ടിടം വിട്ടുനല്‍കിയിരിക്കുന്നത്. മുംബൈ മുന്‍സിപ്പല്‍ കോര്പ്പറേഷന് ഷാറൂഖിന്റെ …
Read More