മലയാള ചിത്രം ഹിഗ്വിറ്റയിലെ പുതിയ സ്റ്റിൽ പുറത്തുവിട്ടു

  ഹേമന്ത് ജി നായർ രചനയും സംവിധാനവും നിർവഹിക്കുന്ന ഹിഗ്വിറ്റയിലെ പുതിയ സ്റ്റിൽ പുറത്തിറങ്ങി. സുരാജ് വെഞ്ഞാറംമൂട്, ഷൈൻ ടോം ചാക്കോ, ബാലു വർഗീസ്, ജാഫർ ഇടുക്കി, ഇന്ദ്രൻസ്, ശ്രീകാന്ത് മുരളി, മാമൂക്കോയ, സുധീഷ്, മഞ്ജു പിള്ള, ശ്രീലക്ഷ്മി, നവാസ് വള്ളികുന്ന്, ഐ എം വിജയൻ എന്നിവരാണ് ചിത്രത്തിൽ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Read More

ആദ്യ വിഡിയോ ഗാനം പുറത്തുവിട്ട് ‘ഭൂമിയിലെ മനോഹര സ്വകാര്യം’

ദീപക് പറമ്പൊലും പ്രയാഗ മാർട്ടിനും ഒന്നിച്ചഭിനയിക്കുന്ന ഷൈജു അന്തിക്കാടിന്റെ ചിത്രമാണ് ഭൂമിയിലെ മനോഹര സ്വകാര്യം. ചിത്രത്തിന്റെ ആദ്യത്തെ വീഡിയോ സോങ് ഇപ്പോൾ പുറത്തിറങ്ങി. വിനീത് ശ്രീനിവാസനോടൊപ്പം റിമ കല്ലിങ്ങൽ, ഐശ്വര്യ ലക്ഷ്മി, മിയ ജോർജ്, നമിത പ്രമോദ്, നിഖില വിമൽ, അപർണ ബാലമുരളി, മഡോണ സെബാസ്റ്റ്യൻ എന്നിവർ ചേർന്നാണ് തങ്ങളുടെ ഔദ്യോഗിക പേജുകളിലൂടെ ഗാനം പുറത്തിറക്കിയത്. സച്ചിൻ ബാലു സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്ന ഗാനത്തിന്റെ രചയിതാവ് പ്രശസ്ത കവിയും ഗാനരചയിതാവുമായ അൻവർ അലിയാണ്. ഷഹബാസ് അമനും സിതാര കൃഷ്‌ണകുമാറും ചേർന്നാണ് സ്മരണകൾ എന്ന ഈ …

Read More

അവാര്‍ഡ്‌ ലഭിച്ചതിൽ സന്തോഷം പങ്കുവെച്ച് ഷൈന്‍ ടോം ചാക്കോ

മലയാള സിനിമയിൽ തിളങ്ങി നിൽക്കുന്ന ഒരു നടനാണ് ഷൈന്‍ ടോം ചാക്കോ. അനുരാഗ് മനോഹര്‍ സംവിധാനം ചെയ്ത ഇഷ്‌കില്‍ നെഗറ്റീവ് ഷേഡിലുള്ള കഥാപാത്രത്തെയായിരുന്നു ഷൈന്‍ കഴിഞ്ഞ വര്ഷം അവതരിപ്പിച്ചത്. അതിനൊപ്പം മമ്മൂട്ടിയുടെ ഉണ്ടയിലും പ്രധാനപ്പെട്ടൊരു വേഷത്തില്‍ ഷൈന്‍ എത്തിയിരുന്നു. മൂവി സ്ട്രീറ്റിന്റെ പുരസ്‌കാരം സ്വന്തമാക്കിയ താരം സന്തോഷം പങ്കുവെച്ചിരിക്കുകയാണിപ്പോൾ. തരാം കുറിച്ചത് ഇങ്ങനെ: “ഹലോ ഷൈന്‍ അല്ലേ…25- ആം തീയതി ഫ്രീ ആണോ? ഫ്രീ ആണെങ്കില്‍ ഒരു അവാര്‍ഡ് തരാം. എന്ന് പറയുന്ന ഈ കാലഘട്ടത്തിലും വരാന്‍ സാധിക്കാതിരുന്നിട്ടു കൂടി പ്രേക്ഷകരാല്‍ തിരഞ്ഞെടുക്കപ്പെട്ട ഈ …

Read More
error: Content is protected !!