ഫെഫ്കയുടെ അടുത്ത ഹൃസ്വ ചിത്രം പുറത്തുവിട്ടു

കോവിഡിനെ നേരിടാൻ മുൻകരുതലുകൾ എടുക്കുന്ന സാഹചര്യത്തിൽ ഫെഫ്ക കേരളത്തിലെ ജനങ്ങളിലേക്ക് ബോധവൽക്കരണ ചിത്രങ്ങളുമായി എത്തുകയാണ്. ഫെഫ്ക തുടങ്ങാനിരുന്ന എന്റർടൈൻമെൻറ്  യൂ ട്യൂബ് ചാനൽ വഴിയാണ് ചിത്രം പുറത്തുവിട്ടിരിക്കുന്നത്. ‘സൂപ്പർഹീറോ  സുനി ‘ എന്ന പേരാണ് വീഡിയോയ്ക്ക് നൽകിയിരിക്കുന്നത്.പുതിയ ചിത്രത്തിൽ വിഷ്‌ണു ഉണ്ണികൃഷ്ണൻ  ആണ് അഭിനയിച്ചിരിക്കുന്നത്.

Read More

കോവിഡ് : വിദേശികളെ അടുക്കരുത് ;ഹ്രസ്വചിത്രം സൂപ്പർമാൻ സുബൈർ

  നൂറ്റാണ്ടുകളായി തുടർന്ന പല കാര്യങ്ങളും മാറിമറിയാൻ ഒരു കോവിഡ് പൊട്ടിപ്പുറപ്പെടൽ മാത്രം മതിയായി വന്നു .സായിപ്പിനെ കണ്ടാൽ കവാത്ത് മറക്കുന്നവരാണ് എന്ന് മലയാളികളെ ചൊടിപ്പിക്കാൻ പണ്ടുമുതലേ പലരും പറയാറുണ്ടായിരുന്നു. നമ്മുടെ ജീവിത ശൈലിയിലും, വിദ്യാഭ്യാസ രംഗത്തും, ടൂറിസം മേഖലയിലുമൊക്കെ അവരുടെ സാന്നിധ്യം നിരന്തരം ഇടപെടലുകൾ നടത്തിക്കൊണ്ടേയിരുന്നു. ഇന്ന് വിനോദ സഞ്ചാരികളായി നാട്ടിലെത്തുന്ന വിദേശികൾക്ക് താമസമോ, ഭക്ഷണമോ, യാത്രയോ നൽകാൻ പലരും വിമുഖതകാട്ടുന്നു. വിദേശ രാജ്യത്ത് നിന്നും കോവിഡ് ബാധയുമായാണോ ഇവർ വരുന്നതെന്ന സംശയമാണ് കാരണം. ഈ പ്രവണത ചൂണ്ടിക്കാട്ടുന്ന ഹ്രസ്വ ചിത്രമാണ് സൂപ്പർമാൻ …

Read More

“മാറ്റം ദി ചേഞ്ച്” ഷോർട് ഫിലിം ആമസോൺ പ്രൈം വീഡിയോയിൽ

നിർമൽ ബേബി വർഗീസ് സംവിധാനം ചെയ്‌ത “മാറ്റം ദി ചേഞ്ച്” (2016) എന്ന ഷോർട് ഫിലിം ഡിജിറ്റൽ വിഡിയോ പ്ലാറ്റ്ഫോമായ ആമസോൺ പ്രൈം വീഡിയോയിൽ റിലീസ് ചെയ്തിരിക്കുകയാണ്. കാസാബ്ലാങ്കാ ഫിലിം ഫാക്ടറിയുടെ ബാനറിൽ നിർമിച്ച ഈ ചിത്രത്തിൽ അശ്വിൻ ശ്രീനിവാസൻ പ്രധാന വേഷം കൈകാര്യം ചെയ്യുന്നു. ഛായാഗ്രാഹകന്‍: വരുൺ രവീന്ദ്രൻ, സംവിധാന സഹായി: അരുൺ കുമാർ പനയാൽ, ക്രീയേറ്റീവ് സപ്പോർട്ട്: ശരൺ കുമാർ ബാരെ.

Read More

‘കമ്മിറ്റ് മെന്റ്’ ചിത്രത്തിലെ പുതിയ പോസ്റ്റർ

ലക്ഷ്മികാന്ത് ചെന സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കമ്മിറ്റ് മെന്റ്’. അമിത് തിവാരി, തേജസ്വി, രമ്യ, അഭയ് റെഡ്‌ഡി, സൂര്യ ശ്രീനിവാസ് എന്നിവരാണ് ചിത്രത്തിലെ താരങ്ങൾ . ചിത്രത്തിലെ പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തു.

Read More

കോവിഡ് 19; ബോധവത്‍ക്കരണത്തിന് ഫെഫ്‍കയുടെ ഹ്രസ്വ ചിത്രങ്ങള്‍

കൊറോണ വൈറസ് ഭീതിയിൽ സംസ്ഥാനത്ത് അതീവജാഗ്രത തുടരുമ്പോൾ ജനങ്ങളെ ബോധവത്കരിക്കാനുള്ള ശ്രമങ്ങളുമായി മുന്നോട്ടെത്തിയിരിക്കുകയാണ് മലയാള സിനിമ പ്രവർത്തകർ. ഫെഫ്‍ക ഡയറക്ടേഴ്‍സ് യൂണിയന്റെ നേതൃത്വത്തിൽ വിവിധ സംഘടനകൾ ചേർന്ന് ഒമ്പത് ഹ്രസ്വചിത്രങ്ങളാണ് നിർമ്മിക്കുവാനായി പോകുന്നത്. എല്ലാ ജനങ്ങളിലും കോവിഡ് 19 ബോധവത്‍ക്കരണം എത്തിക്കുന്നതിന്റെ പരിശ്രമത്തിന്റെ ഭാഗമായാണ് സന്ദേശസിനിമകൾ നിർമ്മിക്കുന്നത് എന്ന് രൺജി പണിക്കർ പറയുകയാണ്. മുത്തുമണി, സോഹൻ സീനുലാൽ, സിദ്ധാർത്ഥ് ശിവ, വിഷ്‍ണു ഉണ്ണികൃഷ്‍ണൻ, ജോണി ആന്റണി തുടങ്ങിയവർ ചിത്രത്തിന്റെ ഭാഗമാകുന്നു. പ്രതിഫലം വാങ്ങാതെയാണ് ഇതിൽ എല്ലാവരും പങ്കുചേരുന്നത്,

Read More
error: Content is protected !!