വെള്ള വസ്ത്രത്തിൽ മകനോടൊപ്പമുള്ള ചിത്രം പങ്കുവെച്ച് താരസുന്ദരി

  ചുരുങ്ങിയ സിനിമകളിലൂടെ ആരാധകരേറിയ താര സുന്ദരിയാണ് എമി ജാക്സൺ. താരത്തിന്റെ ഫോട്ടോകളൊക്ക സോഷ്യൽമീഡിയയിൽ എപ്പോഴും തരംഗമാകാറുണ്ട്. എന്നാൽ ഇപ്പോഴിതാ താരം അടുത്തിടെ ജന്മം നൽകിയ ആൺകുഞ്ഞിന്റെ ചിത്രം പങ്കുവെച്ചിരിക്കുകയാണ്. ആൻഡ്രിയാസ് എന്നാണ് കുഞ്ഞിൻറെ പേര്. കുഞ്ഞുമായുള്ള പുതിയ ഫോട്ടോയാണ് താരം ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്. വെള്ള വസ്ത്രത്തിലാണ് മകനോടൊപ്പമുള്ള താരത്തിന്റെ സെൽഫി. കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലായിരുന്നു എമിയും കാമുകനായ ജോര്‍ജും തങ്ങള്‍ക്ക് ഒരു കുഞ്ഞു ജനിക്കാന്‍ പോകുന്ന കാര്യം പുറത്തുവിട്ടത്. അന്ന് മുതൽ പല ഫോട്ടോകളും താരം ഇൻസ്റ്റയിലൂടെ പങ്കവെക്കാറുണ്ടായിരുന്നു. അവയെയും സോഷ്യൽമീഡിയ പിന്തുടരാതിരുന്നില്ല.

Read More

മനസ്സ് തുറന്ന് പൂർണിമ ഇന്ദ്രജിത്ത്

  കൊറോണ വ്യാപനം തടയുന്നതിന്റെ ഭാ​ഗമായി രാജ്യത്ത് ലോക്ക് ലോക്ക് ഡൗൺ പ്രഖ്യാപിച്ചപ്പോൾ ദുരിതത്തിലായത് അന്നന്നത്തെ അന്നത്തിനായി പണിയെടുക്കുന്ന ദിവസ വേതനക്കാരാണ്. നാളേയ്ക്കായി ഒന്നും മാറ്റിവയ്ക്കാതെ സഹജീവികളായ ഇവരെയും ഓരോരുത്തരും പരി​ഗണിക്കണമെന്ന് ഓർമ്മപ്പെടുത്തുകയാണ് നടി പൂർണിമ ഇന്ദ്രജിത്ത്.മറ്റുള്ളവരോട് പെരുമാറുന്ന രീതിയിലൂടെയാണ് നമ്മുടെ കടപ്പാട് പ്രകടമാക്കുന്നതെന്നും ഈ പ്രതിസന്ധി ഘട്ടത്തെ നേരിടാന്‍ അവരെ നമുക്ക് സഹായിക്കാമെന്നും പൂർണിമ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

Read More

ശക്തിമാനും ഞങ്ങൾക്ക് വേണം; ആവശ്യവുമായി സോഷ്യൽ മീഡിയ

  മുംബൈ: കോറോണയുടെ പശ്ചാത്തലത്തിൽ രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ എല്ലാവരും സ്വന്തം വീടുകളിൽ തന്നെ കഴിയുകയാണ്. ജനങ്ങൾ പുറത്തിറങ്ങരുതെന്ന കർശന നിർദ്ദേശമാണ് സർക്കാരുകൾ നൽകിയിരിക്കുന്നത്. ഇതിനിടെയാണ് ദൂരദർശനിൽ മുൻമ്പ് സംപ്രേഷണം ചെയ്തിരുന്ന രാമായണവും മഹാഭാരതവും പുന:സംപ്രേഷണം ചെയ്യാനുള്ള ആവശ്യം ഉയര്‍ന്നു വന്നത്. ജനങ്ങളുടെ ആവശ്യം കേന്ദ്ര മന്ത്രാലയം പരി​ഗണിക്കുകയും ഈ സീരിയലുകൾ വീണ്ടും പുന:സംപ്രേഷണം ചെയ്യാന്‍ തീരുമാനിച്ച വിവരം കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കര്‍ ട്വിറ്ററിലൂടെ അറിയിക്കുകയും ചെയ്തിരുന്നു.

Read More

ചൈനക്കാരെ രൂക്ഷമായി വിമർശിച്ച് നടന്‍ ഇമ്രാന്‍ ഹാഷ്മി

  ലോകം കൊറോണയെ തുരത്താനുള്ള പോരാട്ടത്തിലാണ്. ചൈനക്കാരുടെ വ്യത്യസ്തമായ ഭക്ഷണശീലങ്ങളാണ് കൊറോണക്ക് കാരണമായതെന്നും വിമര്‍ശനങ്ങൾ ഉയരുന്നുണ്ട്‌. ഇതിനിടെ ചൈനാക്കാര്‍ക്കെതിരെ പരോക്ഷമായി രംഗത്തെത്തിയിരിക്കുകയാണ് ബോളിവുഡ് താരം ഇമ്രാന്‍ ഹാഷ്മി.”ആയിരക്കണക്കിന് മൈലുകൾ ആകലെ കിടക്കുന്നവർ വവ്വാലിനെപ്പോലുള്ള വിചിത്രമായവയെ ഭക്ഷണമാക്കുന്നതാണ് ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണമായത്” എന്നാണ് ഇമ്രാൻ ഹാഷ്മി ട്വീറ്റ് ചെയ്തത്. ഹാഷ്മിയുടെ ട്വീറ്റിന് താഴെ ചൈനക്കെതിരെ നിരവധി പേര്‍ വിമര്‍ശനവുമായി രംഗത്തെത്തിയിട്ടുണ്ട്. കൊറോണ വൈറസ് വ്യാപനത്തിന്റെ ആദ്യഘട്ടത്തെക്കുറിച്ച് ചൈന കൃത്യമായ വിവരങ്ങള്‍ പുറത്തുവിടാതിരുന്നതാണ് കോവിഡ് ഇത്രയേറെ നാശം വിതയ്ക്കാന്‍ കാരണമെന്ന് അമേരിക്കന്‍ മാഗസിനായ നാഷണല്‍ റിവ്യൂ ആരോപിച്ചിരുന്നു.അതേസമയം …

Read More

സിംപിള്‍ സ്റ്റെപ്പുമായി സൗഭാഗ്യയും ഭർത്താവ് അര്‍ജ്ജുനും

  ടിക് ടോക്കും മറ്റ് സോഷ്യല്‍ മീഡിയയും ആഘോഷിച്ച വിവാഹമായിരുന്നു സൗഭാഗ്യയുടേത്. ഒരു സിനിമയിലോ സീരിയലിലോ അഭിനയിക്കാതെ തന്നെ മലയാളികള്‍ ഏറ്റെടുത്ത താരമാണ് സൗഭാഗ്യ. അമ്മയും അമ്മൂമ്മയുമടങ്ങു അഭിനയത്തിന്റെ തട്ടകത്തില്‍നിന്നാണ് സൗഭാഗ്യയെങ്കിലും, താരം ഇതേവരെ ടിക് ടോക്കിലല്ലാതെ അഭിനയത്തിലേക്ക് കടന്നിട്ടില്ല. താരം തന്റേതായ നൃത്തലോകത്താണുള്ളത്. നൃത്തലോകത്തുനിന്നുതന്നെയാണ് സൗഭാഗ്യ തന്റെ മറുപാതിയെ കണ്ടെത്തിയതും.ഇപ്പോൾ ഒരു ഡാൻസുമായി എത്തിയിരിക്കുകയാണ് ഇരുവരും.സോഷ്യൽ മീഡിയ ഇരു കൈയും നീട്ടി സ്വീകരിച്ചിരിക്കുകയാണ്. View this post on Instagram Somebody is very serious and angry while posing 🤓😘 …

Read More

സൈബർ ആക്രമത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകികൊണ്ട് ആര്യ..

സോഷ്യല്‍ മീഡിയയിലൂടെ നേരിടേണ്ടി വരുന്ന സൈബര്‍ ആക്രമണത്തിന്റെ മുന്നറിയിപ്പിമായി ആര്യ രംഗത്ത് വന്നിരിക്കുകയാണ്. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ആര്യ ഈ മുന്നറിയിപ്പ് നൽകുന്നത്. ‘നമ്മുടെ സംസ്ഥാന സൈബര്‍ സെല്‍ വളരെ ശക്തമാണ്. നമ്മള്‍ അതില്‍ വിശ്വസിക്കുന്നു’, എന്നാണ് ആര്യയുടെ കുറിപ്പ്. ബിഗ് ബോസില്‍ നിന്ന് തിരിച്ചെത്തിയതിന് ശേഷമുള്ള ആര്യയുടെ ആദ്യ ഫേസ്ബുക്ക് പോസ്റ്റ് ആണിത്. എന്നാല്‍ ഈ പോസ്റ്റിന് താഴെയും ഒരു വിഭാഗം പരിഹാസ കമന്റുകളുമായി എത്തിയിട്ടുണ്ട് വിമർശകർ.

Read More

മുഖ്യമന്ത്രി പിണറായി വിജയന്‍റെ ജീവിതം സിനിമയാക്കാൻ ഒരുങ്ങുന്നു…; ആഷിഖ് അബു

മുഖ്യമന്ത്രി പിണറായി വിജയന്‍റെ രാഷ്ട്രീയ ജീവിതം സിനിമയാക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ച് സംവിധായകന്‍ ആഷിഖ് അബു രംഗത്ത്. ഇന്‍സ്റ്റാഗ്രാമിൽ ആരാധകരുമായി നടത്തിയ സംഭാഷണത്തിലാണ്​ സംവിധായകന്‍ തൻെറ ആഗ്രഹം പറയുന്നത്. ഏതെങ്കിലും രാഷ്ട്രീയ പ്രവര്‍ത്തകന്‍റെ ജീവിതം സിനിമയാക്കാന്‍ അവസരം ലഭിക്കുകയാണെങ്കില്‍ പിണറായി വിജയന്‍റെ ജീവിതം വെള്ളിത്തിരയില്‍ കൊണ്ടുവരുമെന്നാണ് അദ്ദേഹം പറയുന്നത്.

Read More
error: Content is protected !!