ചിത്രം “ആർ‌ആർ‌ആർ”: പോസ്റ്റർ പുറത്തിറങ്ങി

എസ്. എസ്. രാജമൗലി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ആർ‌ആർ‌ആർ. ചിത്രത്തിൻറെ ടൈറ്റിൽ ലോഗോയും, മോഷൻ പോസ്റ്ററും റിലീസ് ചെയ്തു .വൻ താര നിരയാണ് ചിത്രത്തിലുള്ളത്. എൻ. ടി. രാമ റാവു ജൂനിയർ, രാം ചരൺ, ആലിയ ഭട്ട്, അജയ് ദേവ്ഗൺ എന്നിവരാണ് ഇതിൽ അഭിനയിക്കുന്നത്. ഇന്ത്യയുടെ സ്വാതന്ത്ര്യസമര സേനാനികളായ അല്ലുരി സീതാരാമ രാജു, കൊമാരാം ഭീം എന്നിവരെ യഥാക്രമം ബ്രിട്ടീഷ് രാജിനും ഹൈദരാബാദിലെ നിസാമിനുമെതിരെ പോരാടിയ ഒരു സാങ്കൽപ്പിക കഥയാണിത്.

Read More

ജനത കർഫ്യൂ ദിനത്തിൽ യോഗ ക്ലാസ്സുമായി താരം

ജനത കര്‍ഫ്യു ദിനത്തില്‍ നടി ശ്രിയ ശരണ്‍ ഷെയർ ചെയ്ത വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ആരാധകര്‍ക്ക് യോഗ ക്ലാസുമായാണ് നടി ശ്രിയ വന്നത്. കൊറോണയെ ഭയന്ന് വീടുകളില്‍ തന്നെ കഴിയുന്നവര്‍ക്ക് ആരോഗ്യം കാത്തു സൂക്ഷിക്കുക എന്നതാണ് യോഗ വീഡിയോയിലൂടെ താന്‍ ഉദ്ദേശിക്കുന്നതെന്ന് താരം പറയുന്നു. ലൈവ് വീഡിയോയിലൂടെയായിരുന്നു ശ്രിയയുടെ യോഗ ക്ലാസ്. ശ്രീയയുടെ ഭര്‍ത്താവായ ആന്‍ഡ്രൈ കൊഷ്ചീവിനെയും വിഡിയോയില്‍ താരത്തിനൊപ്പമുണ്ട്. ഇരുവരും കഴിഞ്ഞ പന്ത്രണ്ട് ദിവസമായി ബാര്‍സലോണയില്‍ ഹോം ക്വാറന്റീനില്‍ കഴിയുകയാണ്.

Read More

അശ്‌ളീല വീഡിയോ പുറത്ത് വിടുമെന്ന് യുവാവിന്റെ ഭീഷണി; ഫോട്ടോ പുറത്ത് വിട്ട് പ്രമുഖ നടി

അശ്ലീലദൃശ്യങ്ങള്‍ പുറത്ത് വിടുമെന്ന് ഭീഷണിപ്പെടുത്തിയ യുവാവിനെതിരെ സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ട് നമിത. ഇന്‍സ്റ്റാഗ്രാമിലൂടെ അയാളുടെ ചിത്രവും അക്കൗണ്ട് വിവരങ്ങളും പുറത്ത് വിട്ടാണ് നമിത രംഗത്ത് വന്നത്.താരത്തിന് പിന്തുണയുമായി ഒട്ടേറെ പേരാണ് രംഗത്തെത്തിയിരിക്കുന്നത്.

Read More

രജനീകാന്തിന്റെ വീഡിയോ ട്വിറ്റര്‍ നീക്കം ചെയ്തു

ചെന്നൈ : രാജ്യത്ത് കോവിഡ് 19 പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ ‘ജനതാകര്‍ഫ്യൂ’ വിന് ആഹ്വാനം ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പിന്തുണച്ച് നടന്‍ രജനീകാന്തിന്റെ വീഡിയോ ട്വിറ്റര്‍ നീക്കം ചെയ്തിരിക്കുകയാണ്. വീഡിയോയില്‍ കൊറോണയെ സംബന്ധിച്ചുള്ള ചില തെറ്റായ കാര്യങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് വീഡിയോ നീക്കം ചെയ്തത്, വൈറസ് പടര്‍ന്ന് പിടിക്കുന്നത് തടയാന്‍ 14 മണിക്കൂര്‍ സാമൂഹിക അകലം പാലിക്കേണ്ടതുണ്ടെന്ന് വീഡിയോയില്‍ താരം പറഞ്ഞിരുന്നു. വസ്തുതാപരമായി ഈ വിവരം തെറ്റാണ്. തെറ്റായ വിവരം ഷെയർ ചെയ്തത് ട്വിറ്ററിന്റെ നിയമം ലംഘിച്ചെന്നും ചൂണ്ടിക്കാട്ടിയാണ് രജനിയുടെ വീഡിയോ നീക്കം …

Read More

കൊറോണ; വിദേശത്തുനിന്ന് തിരിച്ചെത്തിയ പ്രഭാസ് സ്വയം ക്വാറന്റൈന് വിധേയനായി,

വിദേശത്തുനിന്ന് തിരിച്ചെത്തിയ നടന്‍ പ്രഭാസ് സ്വയം ക്വാറന്റൈന് വിധേയനായി. രാജ്യത്ത് കൊറോണ പകരുന്ന ഈ പശ്ചാത്തലത്തിലാണ് താരം ക്വാറന്റെനില്‍ കഴിയാന്‍ തീരുമാനിച്ചത്. ഇക്കാര്യം പ്രഭാസ് തന്നെയാണ് സോഷ്യല്‍ മീഡിയ അക്കൗണ്ട് വഴി ആരാധകരോട് പങ്കുവച്ചത്. എല്ലാവരും ആവശ്യമായ മുന്‍കരുതല്‍ എടുക്കണമെന്നും സുരക്ഷിതരായി ഇരിക്കണമെന്നും അദ്ദേഹം പറഞ്ഞു. കെകെ രാധാകൃഷ്ണ കുമാര്‍ സംവിധാനം ചെയ്യുന്ന പ്രഭാസിന്റെ ഇരുപതാമത്തെ ചിത്രത്തിന്റെ ഷൂട്ടിംഗിനായി പ്രഭാസ് ഉള്‍പ്പെടെയുള്ള മാറ്റ് താരങ്ങള്‍ ജോര്‍ജ്ജിയയിലായിരുന്നു. കഴിഞ്ഞ ദിവസമാണ് ഷൂട്ടിംഗ് സംഘം ഹൈദരാബാദില്‍ തിരിച്ചെത്തിയത്. പിന്നെയാണ് വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ തീരുമാനിച്ചത്. ചിത്രത്തിലെ നായിക …

Read More

പ്രാചി തെഹ്ലാൻ ഷെയർ ചെയ്ത ഫോട്ടോസിന് ക്യാപ്ഷനുമായി ആരാധകർ

‘മൂക്കുത്തി മൂക്കുത്തി കണ്ടില്ല’ മാമാങ്കം എന്ന സിനിമയിലെ ഈ സോങ് കേൾക്കുമ്പോൾ മനസ്സില്‍ തെളിയുന്നത് പ്രാചി തെഹ്‌ലാൻ എന്ന സുന്ദരിയാണ്. സോഷ്യല്‍ മീഡിയയില്‍ തരംഗമായി താരത്തിന്റെ പുതിയ ഫോട്ടോസ്. ബിക്കിനിയണിഞ്ഞ് സ്വിമ്മിങ് പൂളില്‍ നില്‍ക്കുന്ന ചിത്രമാണ് താരം ഷെയർ ചെയ്തത്. ചിത്രത്തിന് താരം ക്യാപ്ഷന്‍ നല്‍കിയിട്ടില്ല. പകരം ആരാധകരോട് ക്യാപ്ഷന്‍ ചോദിക്കുകയാണ്. രസകരമായ കമന്റുകളാണ് ഫോട്ടോസിന് ലഭിക്കുന്നത്.   ക്യാപ്ഷന്‍ ചോദിച്ച പ്രാചിയ്ക്ക് രസകരമായ ക്യാപ്ഷനുകളാണ് ആരാധകര്‍ നൽകിയത്. പൊളി സാനം, ഉഫ് എജ്ജാതി തുടങ്ങി സോഷ്യല്‍ മീഡിയയിലെ ട്രെന്റിങ് കമന്റുകള്‍ മുതല്‍ കവിത …

Read More

ജനതാ കര്‍ഫ്യുവിനായുള്ള പ്രധാനമന്ത്രിയുടെ ആഹ്വാനത്തെ ഞാൻ പൂര്‍ണമായും പിന്തുണയ്‍ക്കുന്നു.. കമൽഹാസൻ രംഗത്ത്

കൊറോണ വൈറസ് പടരുന്ന ഈ സാഹചര്യത്തിൽ മോദി ആഹ്വാനം ചെയ്‍ത ജനതാ കര്‍ഫ്യുവിനെ പിന്തുണച്ച് നടനും മക്കള്‍ നീതി മയ്യം പാര്‍ട്ടിയുടെ പ്രസിഡന്റുമായ കമല്‍ഹാസൻ രംഗത്ത് എത്തി. ജനതാ കര്‍ഫ്യുവിനായുള്ള പ്രധാനമന്ത്രിയുടെ ആഹ്വാനത്തെ ഞാൻ പൂര്‍ണമായും പിന്തുണയ്‍ക്കുന്നു. ഇങ്ങനെയുള്ള അസാധാരണമായ സാഹചര്യത്തില്‍ അസാധാരണമായ നടപടികള്‍ എടുക്കണം. വലിയൊരു ദുരന്തം നമുക്ക് മേല്‍ വരാതിരിക്കാൻ ഒന്നുചേരാം, പുറത്തിറങ്ങാതിരിക്കാം. നമുക്ക് സുരക്ഷിതമായി നില്‍ക്കാം. ജനതാ കര്‍ഫ്യുവിനെ പിന്തുണയ്‍ക്കാൻ എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നുവെന്നും കമല്‍ഹാസൻ പറയുന്നു.

Read More

ന്യൂ ഗെറ്റപ്പിൽ മാളവിക മോഹനൻ, ചിത്രങ്ങൾ കാണാം

തെന്നിന്ത്യൻ ബോളിവുഡ് പ്രേക്ഷകരുടെ ഇഷ്ട്ട താരമാണ് നടി മാളവിക മോഹനൻ വിരലിൽ എണ്ണാവുന്ന ചിത്രങ്ങളിൽ മാത്രമാണ് മാളവിക അഭിനയിച്ചതെങ്കിലും ഇതെല്ലാം മികച്ച വളരെയേറെ ആരാധകരെ സൃഷ്ടിച്ചിരുന്നു. താരത്തിന്റെ പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ്, മാസ്റ്റര്‍ എന്ന സിനിമയുടെ ഓഡിയോ ലോഞ്ചിനിടെയുള്ള മാളവികയുടെ ഫോട്ടോകള്‍ ആണ് ഇപ്പോള്‍ ആരാധകര്‍ വർത്തയാക്കിയിരിക്കുന്നത്. മാളവിക തന്നെയാണ് തന്റെ ഫോട്ടോകള്‍ പങ്കുവെച്ചതും. വിജയ് നായകനാകുന്ന പുതിയ ചിത്രമാണ് മാസ്റ്റര്‍. ഈ ചിത്രത്തിൽ മാളവിക മോഹനന്‍ ഒരു പ്രധാനപ്പെട്ട കഥാപാത്രമായി അഭിനയിക്കുന്നു.

Read More

”ഇഷക്ക് സ്‌പോര്‍ട്‌സ്, ഡാന്‍സ് എന്നീ കാര്യങ്ങളില്‍ താത്പര്യമുണ്ടായിരുന്നു..ഭര്‍ത്താവ് ധര്‍മ്മേന്ദ്രയ്ക്ക് അത് ഇഷ്ടമില്ലായിരുന്നു, മനസുതുറന്നു ആരാധകരുടെ ഇഷ്ട്ട താരം

ബോളിവുഡിന്റെ പ്രിയതാരമാണ് ഹേമാ മാലിനി അന്നും ഇന്നും ആരാധകര്‍ക്ക് വളരെയേറെ ഇഷ്ട്ടപെട്ട താരമാണ്. ബോളിവുഡിന് പുറമെയും നിരവധി ആരാധകരാണ് താരത്തിന് ഉള്ളത്. മകള്‍ ഇഷ ഡിയോള്‍ അഭിനയിക്കുന്നതും നൃത്തം ചെയ്യുന്നതും ഭര്‍ത്താവ് ധര്‍മ്മേന്ദ്രയ്ക്ക് ഇഷ്ടമില്ലായിരുന്നുവെന്ന് തുറന്നു പറയുകയാണ് നടി ഹേമാ മാലിനി. ഇഷക്ക് ഡാന്‍സ് ചെയ്യുന്നതിനോടും അഭിനയിക്കുന്നതിനോടും ആയിരുന്നു താത്പര്യമെന്നും എന്നാല്‍ ധര്‍മ്മേന്ദ്ര അതിനോട് യോജിച്ചിരുന്നില്ലെന്ന് ഹേമാ മാലിനി പറയുന്നു. ”ഇഷക്ക് സ്‌പോര്‍ട്‌സ്, ഡാന്‍സ് എന്നീ കാര്യങ്ങളില്‍ താത്പര്യമുണ്ടായിരുന്നു. വീട്ടില്‍ ഞങ്ങള്‍ ഒരുമിച്ച് നൃത്തം ചെയ്യുമായിരുന്നു. പ്രൊഫഷണല്‍ ഡാന്‍സര്‍ ആകണമെന്നും ബോളിവുഡിലേക്ക് അരങ്ങേറണം എന്നുമായിരുന്നു …

Read More

”സ്‌കിന്നി ആയിരുന്നതിനാല്‍ എനിക്ക് പിസയും പാസ്തയും ദാല്‍ മക്കനിയൊക്കെ കഴിക്കാന്‍ സാധിക്കുമായിരുന്നു, ബോഡി ഷെയ്പ്പിനെ കുറിച്ച് ബോളിവുഡ് താരം

ബോളിവുഡ് താരം കൃതി സനോണ്‍ നായികയാകുന്ന ചിത്രമാണ് ‘മിമി’. ഈ ചിത്രത്തിനായി കൂട്ടിയ 15 കിലോ എങ്ങനെ കുറയ്ക്കുമെന്നാണ് കൃതി ആലോചിക്കുന്നത്. എപ്പോഴും സ്‌കിന്നി ആയിരിക്കുന്നതിനാല്‍ എന്ത് കഴിക്കാനും സാധിക്കുമായിരുന്നു. എന്നാല്‍ ഇനി ഒരുപാട് പ്രയത്‌നിക്കേണ്ടി വരുമെന്നാണ് കൃതി പറഞ്ഞത്. ”സ്‌കിന്നി ആയിരുന്നതിനാല്‍ എനിക്ക് പിസയും പാസ്തയും ദാല്‍ മക്കനിയൊക്കെ കഴിക്കാന്‍ സാധിക്കുമായിരുന്നു. സിനിമയ്ക്കായി സാധാരണ കഴിക്കുന്നതിനേക്കാള്‍ കൂടുതല്‍ കഴിക്കേണ്ടി വന്നിട്ടുണ്ട്. അതിനാല്‍ സ്‌ക്രീനില്‍ മികച്ചതായി കാണപ്പെട്ടു. പഴയ ബോഡി ഷെയ്പ്പിലേക്ക് തിരിച്ചെത്താനായി കഠിനപ്രയത്‌നം നടത്തേണ്ടി വരും” എന്ന് കൃതി പറയുന്നു.

Read More
error: Content is protected !!