അതീവ സുന്ദരിയായി ബേബി അനിഖ; ചിത്രങ്ങൾ കാണാം

സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത കഥ തുടരുന്നു എന്ന ചിത്രത്തിലൂടെയാണ് ബേബി അനിഖ മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. ബാലതാരമായി തന്നെ നിരവധി സിനിമകളില്‍ ശ്രദ്ധേയ കഥാപാത്രം അവതരിപ്പിച്ചു. താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധപിടിച്ചിരിക്കുന്നത്.

Read More

പക്ഷേ ആ വ്യക്തി ആരാണെന്ന് എനിക്ക് പറയാൻ കഴിയില്ല,;- പ്രണയത്തെ കുറിച്ച് വെളിപ്പെടുത്തി അനുഷ്ക ഷെട്ടി

തെന്നിന്ത്യയിലെ തന്നെ ഏറ്റവും കൂടുതൽ ആരാധകരുള്ള നായികമാരില്‍ ഒരാളാണ് അനുഷ്‍ക ഷെട്ടി. നായികകേന്ദ്രീകൃതമായ ചിത്രങ്ങൾ വിജയിപ്പിക്കാൻ ശേഷിയുള്ള നടി. തനിക്കൊരു പ്രണയമുണ്ടായിരുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് താരം. എന്നാൽ ആ വ്യക്തിയുടെ പേര് വെളിപ്പെടുത്തിട്ടില്ല. ഒരു അഭിമുഖത്തിലാണ് നടി ഇക്കാര്യം പറയുന്നത്. ‘2008ലാണ് ഞാൻ പ്രണയത്തിലാകുന്നത്. വളരെ മനോഹരമായ ഒരു ബന്ധത്തിലായിരുന്നു. പക്ഷേ ആ വ്യക്തി ആരാണെന്ന് എനിക്ക് പറയാൻ കഴിയില്ല, കാരണം ഇത് വളരെ വ്യക്തിപരമായ കാര്യമാണ്. ഇപ്പോഴും ഞങ്ങൾ ഒരുമിച്ചായിരുന്നെങ്കിൽ ഞാൻ അദ്ദേഹം ആരാണെന്ന് പറഞ്ഞേനെ. ആ ബന്ധം ഒരുപാട് മുന്നോട്ട് പോയില്ല.’

Read More

‘നെട്രികൺ’ ചിത്രത്തിൽ നയൻ‌താരയുടെ കൂടെ അജ്മൽ അമീറും

നയൻതാര കേന്ദ്രകഥാപാത്രമായി വരുന്ന ചിത്രമാണ് ‘നെട്രികൺ’. ഈ ചിത്രത്തിൽ മലയാളിയായ തെന്നിന്ത്യന്‍ താരം അജ്മൽ അമീറും വരുന്നു. ചിത്രത്തിൽ ഏറെ പ്രാധാന്യമുള്ള ഒരു കഥാപാത്രത്തെയാണ് അജ്മൽ അവതരിപ്പിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. റൗഡി പിക്‌ച്ചേഴ്സിന്റെ ബാനറിൽ വിഘ്നേഷ് ശിവൻ ആണ് ചിത്രത്തിന്റെ നിർമാണം. “ഒരുപാട് ട്വിസ്റ്റുകളും ടേണുകളുമുള്ള സിനിമയാണ്. രണ്ടു കഥാപാത്രങ്ങളെ ചുറ്റിപ്പറ്റിയാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്. നയൻതാരയും ഞാനുമാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്,” ചിത്രത്തെ കുറിച്ച് അജ്മൽ സിനിമ എക്സ്‌പ്രസ്സിനോട് പറയുന്നു.

Read More

അവധിയാഘോഷിച്ച് ജയംരവിയും ഭാര്യ ആര്‍തിയും..ചിത്രങ്ങൾ വൈറൽ

തമിഴകത്തും മലയാളത്തിലും വളരെയേറെ ആരാധകരുള്ള താരമാണ് ജയം രവി. കുറഞ്ഞ സിനിമകൾകൊണ്ടു തന്നെ ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റിയ താരം. താരത്തിന്റെ അവധി ആഘോഷ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. കോമാളി എന്ന സൂപ്പര്‍ഹിറ്റി ചിത്രത്തിന്റെ വിജയത്തിനുശേഷമാണ് ജയംരവി കുടുംബത്തോടൊപ്പം പാരിസിലെത്തിയത്. നായകിയും നായകനെയും പോലെ പ്രണയാര്‍ദ്ര നിമിഷങ്ങള്‍ പങ്കുവയ്ക്കുന്ന തരത്തിലുള്ള ഫോട്ടോകളാണ് തരംഗമാകുന്നത്.

Read More

കഴിഞ്ഞ 48 മണിക്കൂറായി അയാളുടെ കാറില്‍ കയറിയ ആദ്യ യാത്രക്കാരി ഞാനാണ്…,ഈ വൈറസ് നമ്മെ പലവിധത്തിലും പരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്; കാജൽ അഗർവാൾ കുറിക്കുന്നു

ലോകത്താകെ കോവിഡ് 19 പിടിപെട്ടിരിക്കുന്ന ഈ പശ്ചാത്തലത്തിൽ നിരത്തിലെ ജനത്തിരക്കില്‍ വന്ന കുറവ് വളരെ അധികം ബാധിച്ചിരിക്കുന്നത് ദിവസക്കൂലിക്കാരെയാണെന്ന് നടി കാജല്‍ അഗര്‍വാള്‍ പറയുന്നു. കഴിഞ്ഞ ദിവസം ഒരു യാത്രക്കിടെ തന്റെ ക്യാബ് ഡ്രൈവര്‍ പറഞ്ഞ അനുഭവങ്ങള്‍ കാജല്‍ ഇന്‍സ്റ്റാഗ്രാമിലൂടെ ഷെയർ ചെയ്യുകയാണ്. കാജലിന്റെ വാക്കുകള്‍ ‘ആ കാര്‍ ഡ്രൈവര്‍ എന്റെ മുമ്പില്‍ കരയുകയായിരുന്നു. കഴിഞ്ഞ 48 മണിക്കൂറായി അയാളുടെ കാറില്‍ കയറിയ ആദ്യ യാത്രക്കാരി ഞാനാണ്. ഇന്നെങ്കിലും പച്ചക്കറിയും വാങ്ങി വീട്ടിലേക്ക് വരുമെന്ന പ്രതീക്ഷയില്‍ ഇരിക്കുകയാണ് അയാളുടെ ഭാര്യ.ഈ വൈറസ് നമ്മെ പലവിധത്തിലും …

Read More

ഫോട്ടോഷൂട്ടിൽ ഗ്ലാമറസായി കാജൽ അഗർവാൾ

തമിഴ് , തെലുങ്ക് ചിത്രങ്ങളിലൂടെ മലയാളികളുടെ ഇഷ്ടതാരമാണ് കാജല്‍ അഗര്‍വാള്‍. പല മൊഴിമാറ്റ ചിത്രങ്ങളിലൂടെയും പരസ്യങ്ങളിലൂടെയും കാജല്‍ മലയാളികള്‍ക്ക് സുപരിചിതയുമാണ്. താരം ഗ്ലാമറസായ പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോ തരംഗമാകുന്നത്. ആകാശ നില സാരിയിൽ സുന്ദരിയായാണ് താരത്തിന്റെ ഫോട്ടോഷൂട്ട്!

Read More

ജനാധിപത്യ രാഷ്ട്രത്തിലെ അവാര്‍ഡുകളിലെ ആചാരങ്ങളെ വിമർശിച്ച് ഹരീഷ് പേരടി

മലയാളം തമിഴ് സിനിമാ രംഗത്ത് സജീവമായി നിൽക്കുന്ന നടനാണ് ഹരീഷ് പേരടി. കൂടാതെ സാമൂഹികമായ ഓരോ വിഷയത്തെ കുറിച്ചും അഭിപ്രായം രേഖപ്പെടുത്തി താരം ശ്രദ്ധേയനാവാറുണ്ട്. ഇപ്പോഴിതാ ജനാധിപത്യ രാഷ്ട്രത്തിലെ അവാര്‍ഡുകളിലെ ആചാരങ്ങളെ കുറിച്ച് തുറന്ന് സംസാരിച്ചിരിക്കുകയാണ് താരം. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം കുറിച്ചത്. ‘ഒരു ജനാധിപത്യ രാഷ്ട്രത്തിലെ അവാര്‍ഡുകളിലെ ആചാരങ്ങള്‍. നായകനും നായികയും നല്ല നടി, നടന്‍മാര്‍, മറ്റുള്ളവര്‍ സഹനടന്‍, സഹനടി, അങ്ങനെ.. അങ്ങനെ… ഒരു സിനിമയില്‍, നാടകത്തില്‍ ആരാണോ നന്നായി അഭിനയിച്ചതെങ്കില്‍ അവരായിരിക്കണം നല്ല നടിയും നടനും. ഒരു കലാ പ്രകടനത്തില്‍ കൂടുതല്‍ നേരം …

Read More

കാർ ഓടിക്കുന്നതിനിടെ സെൽഫി എടുത്ത നടിക്ക് പണി കൊടുത്ത് സോഷ്യൽ മീഡിയ

കാർ ഓടിക്കുമ്പോൾ സെൽഫി വീഡിയോ എടുത്ത നടിക്ക് സോഷ്യല്‍ മീഡിയുടെ മുട്ടൻ പണി. തെന്നിന്ത്യന്‍താരം സഞ്ജന ഗൽറാണിയാണ് ട്രാഫിക് നിയമലംഘനം നടത്തിയത്. ബെംഗളൂരു നഗരത്തില്‍ വച്ച് സ്പോർട്സ്‌ കാർ ഓടിക്കുന്നതിനിടെയാണ് നടി സെൽഫി വീഡിയോ എടുത്ത് ഇൻസ്റ്റാഗ്രാമിൽ ഷെയർ ചെയ്‍തത്. റൂഫ് തുറന്ന നിലയിലുള്ള കാറിൽ സഞ്ജനയ്‌ക്കൊപ്പം മറ്റൊരാൾ കൂടി ഉണ്ടായിരുന്നു. ജനുവരി രണ്ടാം വാരമായിരുന്നു സംഭവം. നടിയുടെ അഭ്യാസപ്രകടനത്തിന്‍റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ നടിക്കെതിരെ നടപടിയുമായി പൊലീസ് രംഗത്തെത്തുകയായിരുന്നു. തിരക്കേറിയ ബെംഗളൂരു നഗരത്തിലൂടെ അപകടകരമായി വണ്ടിയോടിച്ചതിനാണ് നടിക്കെതിരെ ബെംഗളൂരു പൊലീസ് കേസെടുത്തത്. …

Read More
error: Content is protected !!