ജനത കർഫ്യൂ ദിനത്തിൽ യോഗ ക്ലാസ്സുമായി താരം

ജനത കര്‍ഫ്യു ദിനത്തില്‍ നടി ശ്രിയ ശരണ്‍ ഷെയർ ചെയ്ത വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ആരാധകര്‍ക്ക് യോഗ ക്ലാസുമായാണ് നടി ശ്രിയ വന്നത്. കൊറോണയെ ഭയന്ന് വീടുകളില്‍ തന്നെ കഴിയുന്നവര്‍ക്ക് ആരോഗ്യം കാത്തു സൂക്ഷിക്കുക എന്നതാണ് യോഗ വീഡിയോയിലൂടെ താന്‍ ഉദ്ദേശിക്കുന്നതെന്ന് താരം പറയുന്നു. ലൈവ് വീഡിയോയിലൂടെയായിരുന്നു ശ്രിയയുടെ യോഗ ക്ലാസ്. ശ്രീയയുടെ ഭര്‍ത്താവായ ആന്‍ഡ്രൈ കൊഷ്ചീവിനെയും വിഡിയോയില്‍ താരത്തിനൊപ്പമുണ്ട്. ഇരുവരും കഴിഞ്ഞ പന്ത്രണ്ട് ദിവസമായി ബാര്‍സലോണയില്‍ ഹോം ക്വാറന്റീനില്‍ കഴിയുകയാണ്.

Read More

സൂപ്പര്‍ താരം നയന്‍താര പോലും കറിവേപ്പില; നടിമാരുടെ അവസ്ഥയെപ്പറ്റി ഷീല

ഇന്നത്തെ നടിമാര്‍ അവസരങ്ങൾക്കായി പട്ടിണി കിടന്ന് വണ്ണം കുറയ്ക്കുന്നതിൽ സങ്കടമുണ്ടെന്ന് നടി ഷീല. അന്ന് നടിമാര്‍ വണ്ണം കൂട്ടാനാണ് ശ്രമിച്ചതെന്നും ഇന്ന് പട്ടിണി കിടന്ന് വണ്ണം കുറയ്ക്കുകയാണെന്നും താരം പറഞ്ഞു. എന്നാല്‍ നല്ല കഥാപാത്രങ്ങള്‍ ലഭിക്കുന്നില്ലെന്നും അവര്‍ കുറ്റപ്പെടുത്തി. ‘അന്ന് നടിമാര്‍ വണ്ണം കൂട്ടാന്‍ തിന്നു കൂട്ടി. ഞങ്ങളുടെ ഒക്കെ കാലത്ത് നായികമാര്‍ക്ക് വണ്ണം വേണം. ശരീര പുഷ്ടി വളര്‍ത്താന്‍ നന്നായി ഭക്ഷണം കഴിപ്പിക്കുമായിരുന്നു. അതിന് പുറമേ ഇന്‍ജക്ഷനും ഉണ്ടാകും. ഇന്ന് നടിമാര്‍ പട്ടിണി കിടന്ന് വണ്ണം കുറയ്ക്കുന്നു. സംങ്കടം തോന്നും’ ഷീല പറഞ്ഞു. …

Read More
error: Content is protected !!