ജനത കർഫ്യൂ ദിനത്തിൽ യോഗ ക്ലാസ്സുമായി താരം

ജനത കര്‍ഫ്യു ദിനത്തില്‍ നടി ശ്രിയ ശരണ്‍ ഷെയർ ചെയ്ത വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ആരാധകര്‍ക്ക് യോഗ ക്ലാസുമായാണ് നടി ശ്രിയ വന്നത്. കൊറോണയെ ഭയന്ന് വീടുകളില്‍ തന്നെ കഴിയുന്നവര്‍ക്ക് ആരോഗ്യം കാത്തു സൂക്ഷിക്കുക എന്നതാണ് യോഗ വീഡിയോയിലൂടെ താന്‍ ഉദ്ദേശിക്കുന്നതെന്ന് താരം പറയുന്നു. ലൈവ് വീഡിയോയിലൂടെയായിരുന്നു ശ്രിയയുടെ യോഗ ക്ലാസ്. ശ്രീയയുടെ ഭര്‍ത്താവായ ആന്‍ഡ്രൈ കൊഷ്ചീവിനെയും വിഡിയോയില്‍ താരത്തിനൊപ്പമുണ്ട്. ഇരുവരും കഴിഞ്ഞ പന്ത്രണ്ട് ദിവസമായി ബാര്‍സലോണയില്‍ ഹോം ക്വാറന്റീനില്‍ കഴിയുകയാണ്.

Read More
error: Content is protected !!