പോലീസ് കഥാപാത്രവുമായി വിജയ് ആൻറണി; ‘തമിഴരസൻ’നെ പുതിയ സ്റ്റിൽ കാണാം

  തമിഴ് യുവതാരം വിജയ് ആൻറണി നായകനായി എത്തുന്ന ഏറ്റവും പുതിയ തമിഴ് ചിത്രമാണ് ‘തമിഴരസൻ’. ചിത്രത്തിൽ സുരേഷ് ഗോപി, രമ്യാ നമ്പീശൻ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ചിത്രത്തിലെ പുതിയ സ്റ്റിൽ പുറത്തിറങ്ങി. ഒരു ആക്ഷൻ ഡ്രാമയായി ഒരുക്കുന്ന ചിത്രം ബാബു യോഗേശ്വരൻ ആണ് സംവിധാനം ചെയ്യുന്നത്. ചിത്രത്തിൽ പോലീസ് റോളിലാണ് വിജയ് ആൻറണി അഭിനയിക്കുന്നത്. ഇളയരാജയാണ് ചിത്രത്തിൻറെ സംഗീതം ഒരുക്കുന്നത്. എസ്‌എൻഎസ്‌ മൂവിസാണ് ചിത്രം നിർമിക്കുന്നത്.

Read More

ജാഗ്രതാ മുന്നറിയിപ്പ് നൽകി സുരേഷ് ഗോപി

കൊറോണ വൈറസിനെ പ്രതിരോധിക്കാനും ബോധവത്‍ക്കരണത്തിനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്‍ത ജനതാ കര്‍ഫ്യുവിന് പൂര്‍ണപിന്തുണയാണ് ജനം നല്‍കിയത് . സോഷ്യല്‍ മീഡിയയിലൂടെയും മറ്റും നിരവധി പേരാണ് കൊറോണ ബോധവല്‍ക്കരണവുമായി കടന്നുവന്നത്. തന്റെ തന്നെ ഒരു സിനിമയിലെ ഡയലോഗ് ഉള്‍പ്പെടുത്തി കൊച്ചി മെട്രോയുടെ ലോഗോയുള്ള ഫോട്ടോ സുരേഷ് ഗോപി ഷെയര്‍ ചെയ്‌തിരുന്നു . ജസ്റ്റ് റിമംബര്‍ ദാറ്റ്, രോഗ ലക്ഷണമുള്ളവര്‍ ഉടന്‍ ചികിത്സ തേടുക എന്നുമാണ് ഫോട്ടോയില്‍ എഴുതിയിരിക്കുന്നത് . ബ്രേക്ക് ദ ചെയിന്‍, ജനതാ കര്‍ഫ്യു എന്നീ ടാഗുകളോടെയാണ് സുരേഷ് ഗോപി സോഷ്യൽ …

Read More

സുരേഷ് ഗോപിക്ക് വരവേല്‍പ്പ് നല്‍കി മകന്‍ ഗോകുല്‍ സുരേഷ്

സുരേഷ് ഗോപി മലയാളത്തിലേക്ക് തിരിച്ചെത്തിയ ചിത്രമാണ് വരനെ ആവശ്യമുണ്ട്‌. അനൂപ് സത്യന്‍ സംവിധാനം ചെയ്ത സിനിമയില്‍ മേജര്‍ ഉണ്ണികൃഷ്ണനായിട്ടാണ് നടന്‍ എത്തുന്നത്. സുരേഷ് ഗോപിയുടെ തിരിച്ചുവരവ് ഗംഭീരമായെന്ന് സിനിമ കണ്ടവരില്‍ അധികപേരും അഭിപ്രായപ്പെട്ടിരുന്നു. മുന്‍കോപവും പരിഭ്രമവും നാണവും കലര്‍ന്ന മധ്യവയസ്‌കനായ കഥാപാത്രത്തെയാണ് നടന്‍ അവതരിപ്പിച്ചത്. സിനിമ മുന്നേറുന്നതിനിടെ സുരേഷ് ഗോപിയുടെ മകന്‍ ഗോകുല്‍ സുരേഷിന്റെതായി വന്ന ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധേയമായി മാറിയിരിക്കുന്നു. വെല്‍ക്കം ബാക്ക് എസ്ജി എന്ന് കുറിച്ചുകൊണ്ടാണ് നടന്‍ എത്തിയിരിക്കുന്നത്. ഒപ്പം വരനെ ആവശ്യമുണ്ട് സിനിമയിലെ ഒരു ഫോട്ടോയും ഗോകുൽ പങ്കുവെച്ചിരിക്കുന്നു. ശോഭനയാണ് …

Read More

നടി ജയഭാരതിയുടെ മകൻ വിവാഹിതനായി

നടി ജയഭാരതിയുടെയും പരേതനായ നടന്‍ സത്താറിന്റെയും മകന്‍ ഉണ്ണികൃഷ്ണന്‍ സത്താറിന്റെ വിവാഹം നടന്നു. താരപുത്ര വിവാഹത്തില്‍ പങ്കെടുക്കാന്‍ സിനിമാ ലോകത്ത് നിന്നും മമ്മൂട്ടിയും സുരേഷ് ഗോപിയുമടക്കം വമ്പന്‍ താരങ്ങളാണ് എത്തിയത്. ചെന്നൈയില്‍ വെച്ചായിരുന്നു വിവാഹം നടന്നത്. സോനാലി നബീല്‍ ആണ് വധു. കേരള ഹിന്ദു ആചാര പ്രകാരമുള്ള വിവാഹമാണ് നടന്നത്. കസവ് സാരിയും ആഭരണങ്ങളും അണിഞ്ഞ് വധുവും മുണ്ടും ഷര്‍ട്ടുമണിഞ്ഞ് വരനും വിവാഹ വേദിയില്‍ തിളങ്ങി. ജയഭാരതി വിവാഹത്തിനായി സെറ്റ് മുണ്ട് വേഷത്തിലാണ് എത്തിയത്. ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമായി ചെന്നൈയിലെ സ്വകാര്യ ഹോട്ടലില്‍ വിവാഹ സത്കാരം …

Read More

‘വരനെ ആവശ്യമുണ്ട്’ ആദ്യ റിലീസ് ഗള്‍ഫില്‍

അനൂപ് സത്യന്‍ സംവിധാനം ചെയ്യുന്ന ‘വരനെ ആവശ്യമുണ്ട്’ ഈ ആഴ്ച തീയേറ്ററുകളിലെത്തും.സത്യന്‍ അന്തിക്കാടിന്റെ മകന്‍ ആണ് അനൂപ് സത്യൻ. ചിത്രത്തിന്റെ റിലീസ് ഈ മാസം ഏഴിനാണെന്നാണ് പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ കേരളത്തില്‍ ഏഴിന് തീയേറ്ററുകളിലെത്തുന്ന ചിത്രം തലേന്ന് ജിസിസി രാജ്യങ്ങളില്‍ റിലീസ് ചെയ്യപ്പെടും. സെന്‍സറിംഗ് പൂര്‍ത്തിയായ ചിത്രത്തിന് ‘ക്ലീന്‍ യു’ സര്‍ട്ടിഫിക്കറ്റ് ആണ് ലഭിച്ചിരിക്കുന്നത്. ദുല്‍ഖര്‍ സല്‍മാന്‍, സുരേഷ് ഗോപി, ശോഭന, കല്യാണി പ്രിയദര്‍ശന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ രചനയും അനൂപ് തന്നെയാണ്. ദുല്‍ഖര്‍ സല്‍മാന്റെ നിര്‍മ്മാണ കമ്പനിയായ വേഫെയറര്‍ ഫിലിംസും എം …

Read More

മമ്മൂക്കയ്‌ക്കൊപ്പം സുരേഷ് ഗോപി ; ഇരുവരും ഒന്നിച്ചുള്ള ഫോട്ടോ ഏറ്റെടുത്ത് ആരാധകർ

മമ്മൂട്ടിയും സുരേഷ് ഗോപിയും ഒന്നിച്ചുള്ള ഒരു ഫോട്ടോയാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ച. സുരേഷ് ഗോപിയാണ് ഫോട്ടോ ഷെയര്‍ ചെയ്തത്. മമ്മൂക്കയോടൊപ്പം എന്ന് എഴുതിക്കൊണ്ടാണ് സുരേഷ് ഗോപി ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. നടി ഭാമയുടെ വിവാഹ വിരുന്നിന് എത്തിയപ്പോഴാണ് ഇരുവരും തമ്മില്‍ കണ്ട് ഫോട്ടോ എടുത്തത്.  ഭാര്യ രാധികയ്‍ക്കും മകള്‍ക്കുമൊപ്പമാണ് സുരേഷ് ഗോപി ചടങ്ങിന് എത്തിയത്. അനവധി സിനിമകളില്‍ സുരേഷ് ഗോപിയും മമ്മൂട്ടിയും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. കിംഗ് ആൻഡ് കമ്മിഷണര്‍ എന്ന സിനിമയിലാണ് ഏറ്റവും ഒടുവില്‍ അവർ ഒന്നിച്ച് അഭിനയിച്ചത്. ഇരുവരും ഒന്നിച്ചഭിനയിക്കുന്നുവെന്ന വാര്‍ത്തകള്‍ ഇടയ്ക്കിടെ …

Read More
error: Content is protected !!