പൊലീസ് മാസ്സുമായി പ്രഭുദേവ; ‘പൊൻമാണിക്യവേലി’ലെ പുതിയ സ്റ്റിൽ കാണാം

  പ്രഭുദേവ, ആദ്യമായി പൊലീസ് കഥാപാത്രത്തിൽ എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘പൊൻമാണിക്യവേൽ’. ആക്ഷന്‍-സസ്‌പെന്‍സ് ജോണറില്‍ ഒരുക്കുന്ന ചിത്രം തിരക്കഥയെഴുതി സംവിധാനം എ. സി മുകില്‍ ആണ് നിർവഹിച്ചിരിക്കുന്നത്. ചിത്രത്തിലെ പുതിയ സ്റ്റിൽ പുറത്തു വന്നു. നിവേദ പെദുരാജ് ആണ് ചിത്രത്തില്‍ നായികയായെത്തുന്നത്. ജെ. മഹേന്ദ്രന്‍, സുരേഷ് മേനോന്‍ എന്നിവരാണ് ചിത്രത്തിൽ മറ്റു പ്രധാന കഥാപാത്രങ്ങളാകുന്നത്. ഡി. ഇമ്മനാണ് ചിത്രത്തിനായി ഗാനങ്ങളൊരുക്കുന്നത്. ജബക് മൂവീസിന്റെ ബാനറില്‍ നെമിചന്ദ് ജബക്, ഹിതേഷ് ജബക് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ഛായാഗ്രഹണം കെ. ജി. വെങ്കടേഷ്.

Read More

പൊലീസ് ആക്ഷനിൽ മാസ്സുകാണിക്കാനൊരുങ്ങി പ്രഭുദേവ; പുതിയ സ്റ്റിൽ കാണാം

  പ്രഭുദേവ ആദ്യമായി പൊലീസ് കുപ്പായമണിയുന്ന ഏറ്റവും പുതിയ ആക്ഷൻ ത്രില്ലർ ചിത്രമാണ് ‘പൊൻമാണിക്യവേൽ’. ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത് എ. സി മുകില്‍ ആണ്. ചിത്രത്തിലെ പുതിയ സ്റ്റിൽ പുറത്തു വന്നു. നിവേദ പെദുരാജ് ആണ് ചിത്രത്തില്‍ നായികയായെത്തുന്നത്. ജെ. മഹേന്ദ്രന്‍, സുരേഷ് മേനോന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. ഡി. ഇമ്മനാണ് ചിത്രത്തിനായി ഗാനങ്ങളൊരുക്കുന്നത്. ജബക് മൂവീസിന്റെ ബാനറില്‍ നെമിചന്ദ് ജബക്, ഹിതേഷ് ജബക് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ഛായാഗ്രഹണം കെ. ജി. വെങ്കടേഷ് നിർവ്വഹിക്കുന്നു.

Read More

ചിത്രം രംഗയിലെ പുതിയ സ്റ്റിൽ പുറത്തിറങ്ങി

സിബി സത്യരാജ്, നിഖില വിമൽ, സതീഷ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പുതിയ തമിഴ് ചിത്രമാണ് രംഗ. വിനോദ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒരു ആക്ഷൻ ത്രില്ലർ ചിത്രമാണ് രംഗ. രാംജീവൻ ആണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നത്. ചിത്രത്തിലെ പുതിയ സ്റ്റിൽ റിലീസ് ചെയ്തു.

Read More

കൊറോണ വൈറസ്: സിനിമയിലെ ദിവസ വേതനക്കാര്‍ക്കായി രജനികാന്ത് 50 ലക്ഷം നല്‍കി

കൊറോണ പ്രതിരോധിക്കാനുള്ള തീവ്രശ്രമത്തിലാണ് രാജ്യവും ലോകവും. കൊവിഡ് രോഗം വ്യാപിക്കാതിരിക്കാൻ ലോകം ചെയ്യുന്ന ഒരുകാര്യം പരമാവധി സാമൂഹിക സമ്പര്‍ക്കം കുറയ്‍ക്കുക എന്നതാണ്. സിനിമ മേഖലയിലെ ദിവസ വേതനക്കാരെ സഹായിക്കാൻ ഇപ്പോള്‍ രജനികാന്തും രംഗത്ത് എത്തിയിരിക്കുകയാണ്. ഫിലിം എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് സൗത്ത് ഇന്ത്യയുടെ പ്രസിഡന്റ് ആര്‍ കെ ശെല്‍വമണി ദിവസവേതനക്കാര്‍ക്ക് വേണ്ടി സഹായമഭ്യര്‍ത്ഥിച്ചിരുന്നു. തുടര്‍ന്നാണ് രജനികാന്ത് സഹായവുമായി എത്തിയത്. 50 ലക്ഷം രൂപയാണ് രജനികാന്ത് നല്‍കിയിരിക്കുന്നത്. സിനിമ മേഖലയില്‍ ഒപ്പം ജോലി ചെയ്യുന്ന ദിവസ വേതനക്കാരെ സഹായിക്കാൻ എത്തിയ രജനികാന്തിനെ അഭിനന്ദിച്ച് ആരാധകരും രംഗത്ത് …

Read More

രജനീകാന്തിന്റെ വീഡിയോ ട്വിറ്റര്‍ നീക്കം ചെയ്തു

ചെന്നൈ : രാജ്യത്ത് കോവിഡ് 19 പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ ‘ജനതാകര്‍ഫ്യൂ’ വിന് ആഹ്വാനം ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പിന്തുണച്ച് നടന്‍ രജനീകാന്തിന്റെ വീഡിയോ ട്വിറ്റര്‍ നീക്കം ചെയ്തിരിക്കുകയാണ്. വീഡിയോയില്‍ കൊറോണയെ സംബന്ധിച്ചുള്ള ചില തെറ്റായ കാര്യങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് വീഡിയോ നീക്കം ചെയ്തത്, വൈറസ് പടര്‍ന്ന് പിടിക്കുന്നത് തടയാന്‍ 14 മണിക്കൂര്‍ സാമൂഹിക അകലം പാലിക്കേണ്ടതുണ്ടെന്ന് വീഡിയോയില്‍ താരം പറഞ്ഞിരുന്നു. വസ്തുതാപരമായി ഈ വിവരം തെറ്റാണ്. തെറ്റായ വിവരം ഷെയർ ചെയ്തത് ട്വിറ്ററിന്റെ നിയമം ലംഘിച്ചെന്നും ചൂണ്ടിക്കാട്ടിയാണ് രജനിയുടെ വീഡിയോ നീക്കം …

Read More

കൊറോണ; വിദേശത്തുനിന്ന് തിരിച്ചെത്തിയ പ്രഭാസ് സ്വയം ക്വാറന്റൈന് വിധേയനായി,

വിദേശത്തുനിന്ന് തിരിച്ചെത്തിയ നടന്‍ പ്രഭാസ് സ്വയം ക്വാറന്റൈന് വിധേയനായി. രാജ്യത്ത് കൊറോണ പകരുന്ന ഈ പശ്ചാത്തലത്തിലാണ് താരം ക്വാറന്റെനില്‍ കഴിയാന്‍ തീരുമാനിച്ചത്. ഇക്കാര്യം പ്രഭാസ് തന്നെയാണ് സോഷ്യല്‍ മീഡിയ അക്കൗണ്ട് വഴി ആരാധകരോട് പങ്കുവച്ചത്. എല്ലാവരും ആവശ്യമായ മുന്‍കരുതല്‍ എടുക്കണമെന്നും സുരക്ഷിതരായി ഇരിക്കണമെന്നും അദ്ദേഹം പറഞ്ഞു. കെകെ രാധാകൃഷ്ണ കുമാര്‍ സംവിധാനം ചെയ്യുന്ന പ്രഭാസിന്റെ ഇരുപതാമത്തെ ചിത്രത്തിന്റെ ഷൂട്ടിംഗിനായി പ്രഭാസ് ഉള്‍പ്പെടെയുള്ള മാറ്റ് താരങ്ങള്‍ ജോര്‍ജ്ജിയയിലായിരുന്നു. കഴിഞ്ഞ ദിവസമാണ് ഷൂട്ടിംഗ് സംഘം ഹൈദരാബാദില്‍ തിരിച്ചെത്തിയത്. പിന്നെയാണ് വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ തീരുമാനിച്ചത്. ചിത്രത്തിലെ നായിക …

Read More

ജനതാ കര്‍ഫ്യുവിനായുള്ള പ്രധാനമന്ത്രിയുടെ ആഹ്വാനത്തെ ഞാൻ പൂര്‍ണമായും പിന്തുണയ്‍ക്കുന്നു.. കമൽഹാസൻ രംഗത്ത്

കൊറോണ വൈറസ് പടരുന്ന ഈ സാഹചര്യത്തിൽ മോദി ആഹ്വാനം ചെയ്‍ത ജനതാ കര്‍ഫ്യുവിനെ പിന്തുണച്ച് നടനും മക്കള്‍ നീതി മയ്യം പാര്‍ട്ടിയുടെ പ്രസിഡന്റുമായ കമല്‍ഹാസൻ രംഗത്ത് എത്തി. ജനതാ കര്‍ഫ്യുവിനായുള്ള പ്രധാനമന്ത്രിയുടെ ആഹ്വാനത്തെ ഞാൻ പൂര്‍ണമായും പിന്തുണയ്‍ക്കുന്നു. ഇങ്ങനെയുള്ള അസാധാരണമായ സാഹചര്യത്തില്‍ അസാധാരണമായ നടപടികള്‍ എടുക്കണം. വലിയൊരു ദുരന്തം നമുക്ക് മേല്‍ വരാതിരിക്കാൻ ഒന്നുചേരാം, പുറത്തിറങ്ങാതിരിക്കാം. നമുക്ക് സുരക്ഷിതമായി നില്‍ക്കാം. ജനതാ കര്‍ഫ്യുവിനെ പിന്തുണയ്‍ക്കാൻ എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നുവെന്നും കമല്‍ഹാസൻ പറയുന്നു.

Read More

പോലീസ് തന്നെ മാനസികമായി പീഡിപ്പിക്കുകയാണ് എന്ന് പരാതിയുമായി കമൽഹാസൻ

ഇന്ത്യന്‍- 2 ചിത്രീകരണത്തിനിടയിൽ നടന്ന അപകടരംഗം പുനരാവിഷ്‌ക്കരിക്കാന്‍ ആവശ്യപ്പെട്ടപ്പോൾ പൊലീസ് തന്നെ മാനസികമായി പീഡിപ്പിക്കുകയാണെന്ന് നടൻ കമല്‍ഹാസന്‍ പരാതി നൽകി. പരാതിയുമായി നടന്‍ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. ഇന്ത്യന്‍- 2 ചിത്രത്തിന്റെ ഷൂട്ടിങിനിടെ ചെന്നൈ പൂനമല്ലിയിലെ ഇ.വി.പി ഫിലിം സിറ്റിയിലാണ് അപകടമുണ്ടായത്. വെളിച്ച സംവിധാനമൊരുക്കാന്‍ എത്തിച്ച ക്രെയിന്‍ പൊടുന്നനെ താഴേക്ക് പതിക്കുകയായിരുന്നു. സഹ സംവിധായകന്‍ കൃഷ്ണ, കലാസംവിധാന സഹായി ചന്ദ്രന്‍ നിര്‍മ്മാണസഹായി മധു എന്നിവര്‍ ആണ് മരണമടഞ്ഞത്.

Read More

‘നെട്രികൺ’ ചിത്രത്തിൽ നയൻ‌താരയുടെ കൂടെ അജ്മൽ അമീറും

നയൻതാര കേന്ദ്രകഥാപാത്രമായി വരുന്ന ചിത്രമാണ് ‘നെട്രികൺ’. ഈ ചിത്രത്തിൽ മലയാളിയായ തെന്നിന്ത്യന്‍ താരം അജ്മൽ അമീറും വരുന്നു. ചിത്രത്തിൽ ഏറെ പ്രാധാന്യമുള്ള ഒരു കഥാപാത്രത്തെയാണ് അജ്മൽ അവതരിപ്പിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. റൗഡി പിക്‌ച്ചേഴ്സിന്റെ ബാനറിൽ വിഘ്നേഷ് ശിവൻ ആണ് ചിത്രത്തിന്റെ നിർമാണം. “ഒരുപാട് ട്വിസ്റ്റുകളും ടേണുകളുമുള്ള സിനിമയാണ്. രണ്ടു കഥാപാത്രങ്ങളെ ചുറ്റിപ്പറ്റിയാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്. നയൻതാരയും ഞാനുമാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്,” ചിത്രത്തെ കുറിച്ച് അജ്മൽ സിനിമ എക്സ്‌പ്രസ്സിനോട് പറയുന്നു.

Read More

അവധിയാഘോഷിച്ച് ജയംരവിയും ഭാര്യ ആര്‍തിയും..ചിത്രങ്ങൾ വൈറൽ

തമിഴകത്തും മലയാളത്തിലും വളരെയേറെ ആരാധകരുള്ള താരമാണ് ജയം രവി. കുറഞ്ഞ സിനിമകൾകൊണ്ടു തന്നെ ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റിയ താരം. താരത്തിന്റെ അവധി ആഘോഷ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. കോമാളി എന്ന സൂപ്പര്‍ഹിറ്റി ചിത്രത്തിന്റെ വിജയത്തിനുശേഷമാണ് ജയംരവി കുടുംബത്തോടൊപ്പം പാരിസിലെത്തിയത്. നായകിയും നായകനെയും പോലെ പ്രണയാര്‍ദ്ര നിമിഷങ്ങള്‍ പങ്കുവയ്ക്കുന്ന തരത്തിലുള്ള ഫോട്ടോകളാണ് തരംഗമാകുന്നത്.

Read More
error: Content is protected !!