‘ഡാനി’യിലെ പുതിയ സ്റ്റിൽ പുറത്തിറങ്ങി

വരലക്ഷ്മി ശരത‌്കുമാറിന്റെ ഏറ്റവും പുതിയ ചിത്രമാണ് ‘ഡാനി’. സന്താനമൂര്‍ത്തിയുടെ സംവിധാനത്തിലൊരുങ്ങുന്ന ‘ഡാനി’യില്‍ ഒരു പൊലീസ‌് ഇന്‍സ‌്പെക്ടറായിട്ടാണ് വരലക്ഷ‌്മി എത്തുന്നത്. ചിത്രത്തിലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി.പൊലീസ‌്നായയും ഇന്‍സ‌്പെക്ടറും തമ്മിലുള്ള ആത്മബന്ധവും തുടര്‍കൊലപാതകങ്ങള്‍ തെളിയിക്കുന്നതുമാണ‌് ചിത്രത്തിന്‍റെ കഥ.

Read More

സിനിമയിൽ പ്രവർത്തിക്കുന്ന തൊഴിലാളികൾക്ക് സഹായം; നടൻ സൂര്യയും കാര്‍ത്തിയും പത്ത് ലക്ഷം രൂപ നല്‍കി

കൊറോണ പടരുന്ന സാഹചര്യത്തില്‍ മറ്റ് മേഖലകളെപ്പോലെ രാജ്യത്തെ സിനിമാ വ്യവസായവും നിശ്ചലമായി. പ്രദര്‍ശനശൃഖലകള്‍ പൂട്ടിക്കിടക്കുന്നതിനൊപ്പം സിനിമകളുടെ ചിത്രീകരണം ഉള്‍പ്പെടെയുള്ള നിര്‍മ്മാണപ്രവര്‍ത്തനങ്ങളെല്ലാം നിിശ്ചലമാണ്. നിര്‍മ്മാണ മേഖലയിലെ ദിവസ വേതനക്കാരെയാണ് ഇത് ഏറ്റവുമധികം ബാധിക്കുന്നത്. ഇപ്പോഴിതാ സിനിമാ മേഖലയിലെ ദിവസ വേതനക്കാര്‍ക്കായുള്ള സഹായഫണ്ടിലേക്ക് 10 ലക്ഷം സംഭാവന നല്‍കിയിരിക്കുകയാണ് തമിഴ് താരങ്ങളായ സൂര്യയും കാര്‍ത്തിയും അവരുടെ അച്ഛന്‍ ശിവകുമാറും ചേര്‍ന്ന്. കോറോണയുടെ പശ്ചാത്തലത്തില്‍ വരുമാനം നഷ്ടമായ സിനിമയിലെ ദിവസ വേതനക്കാരെ സഹായിക്കാന്‍ താരങ്ങള്‍ മുന്നോട്ടു വരണമെന്ന് ഫിലിം എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് സൗത്ത് ഇന്ത്യ അഭ്യര്‍ഥിച്ചിരുന്നു. ഈ …

Read More

‘സിനം’ പുതിയ സ്റ്റിൽ

ജി എന്‍ ആര്‍ കുമാരവേലന്‍ സംവിധാനം ചെയ്ത ചിത്രമാണ് ‘സിനം’. ചിത്രത്തിലെ പുതിയ സ്റ്റിൽ റിലീസ് ചെയ്തു. അരുണ്‍ വിജയ് ആണ് നായകൻ. ജി വി പ്രകാശിന്റെ കുപ്പത്തു രാജ, വൈഭവിന്റെ സിക്സര്‍ എന്നീ ചിത്രങ്ങളില്‍ നായികയായി അഭിനയിച്ച പാലക് ലാല്‍വാണി ആണ് നായിക. ഷബീര്‍ ആണ് സംഗീത സംവിധായകന്‍. സിനം എന്നാല്‍ കോപം എന്നാണ് അര്‍ഥം. ക്രൈം ത്രില്ലറായി ഒരുങ്ങുന്ന ഈ ചിത്രം അരുണ്‍ വിജയിയുടെ മുപ്പതാമത്തെ ചിത്രമാണ്. ദേശീയ അവാര്‍ഡുകള്‍ നേടി ‘ഹരിദാസ്’ എന്ന ചിത്രത്തിന്‍റെ സംവിധായകന്‍ ആണ് ജിഎന്‍ആര്‍ കുമാരവേലന്‍.

Read More

വിജയ്‌യുടെ പ്രസംഗത്തിനായി കാത്തിരിക്കുന്നുവെന്ന് അജു വര്‍ഗീസ്

മാസ്റ്ററിന്റെ ഓഡിയോ ലോഞ്ചില്‍ വിജയ് നടത്താന്‍ പോകുന്ന പ്രസംഗത്തിനായി കാത്തിരിക്കുകയാണ് താനെന്ന് അജു വര്‍ഗീസ്. അജു ആ കാത്തിരിപ്പിനെ കുറിച്ച് ഫേസ്ബുക്ക് പേജിലൂടെ വ്യക്തമാക്കി.നികുതി വെട്ടിച്ചുവെന്ന ആരോപണത്തിന്മേല്‍ തമിഴ് സൂപ്പര്‍താരം വിജയ്യെ ആദായനികുതി വകുപ്പ് കസ്റ്റഡിയില്‍ എടുത്തതും ചോദ്യം ചെയ്തതിന്റേയും പശ്ചാത്തലത്തിലാണ് പ്രേക്ഷകര്‍ വിജയുടെ വാക്കുകള്‍ക്കായി കാതോര്‍ക്കുന്നത്. ബോക്‌സോഫീസില്‍ 300 കോടി നേടിയെന്ന് പറയുന്ന ബിഗില്‍ എന്ന ചിത്രത്തെ സംബന്ധിച്ചാണ് വാര്‍ത്തകള്‍ പുറത്ത് വന്നത്. ഇതിനായി ചിത്രത്തിലെ നായകന്‍ വിജയ്, നിര്‍മാതാവ്, വിതരണക്കാരന്‍, പണം ഏര്‍പ്പാട് ചെയ്ത അന്‍പ് ചെഴിയാന്‍ എന്നിവരുടെ വീടുകളിലും ഓഫീസുകളിലുമായി …

Read More
error: Content is protected !!