പൊലീസ് ആക്ഷനിൽ മാസ്സുകാണിക്കാനൊരുങ്ങി പ്രഭുദേവ; പുതിയ സ്റ്റിൽ കാണാം

  പ്രഭുദേവ ആദ്യമായി പൊലീസ് കുപ്പായമണിയുന്ന ഏറ്റവും പുതിയ ആക്ഷൻ ത്രില്ലർ ചിത്രമാണ് ‘പൊൻമാണിക്യവേൽ’. ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത് എ. സി മുകില്‍ ആണ്. ചിത്രത്തിലെ പുതിയ സ്റ്റിൽ പുറത്തു വന്നു. നിവേദ പെദുരാജ് ആണ് ചിത്രത്തില്‍ നായികയായെത്തുന്നത്. ജെ. മഹേന്ദ്രന്‍, സുരേഷ് മേനോന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. ഡി. ഇമ്മനാണ് ചിത്രത്തിനായി ഗാനങ്ങളൊരുക്കുന്നത്. ജബക് മൂവീസിന്റെ ബാനറില്‍ നെമിചന്ദ് ജബക്, ഹിതേഷ് ജബക് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ഛായാഗ്രഹണം കെ. ജി. വെങ്കടേഷ് നിർവ്വഹിക്കുന്നു.

Read More

ചിത്രം രംഗയിലെ പുതിയ സ്റ്റിൽ പുറത്തിറങ്ങി

സിബി സത്യരാജ്, നിഖില വിമൽ, സതീഷ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പുതിയ തമിഴ് ചിത്രമാണ് രംഗ. വിനോദ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒരു ആക്ഷൻ ത്രില്ലർ ചിത്രമാണ് രംഗ. രാംജീവൻ ആണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നത്. ചിത്രത്തിലെ പുതിയ സ്റ്റിൽ റിലീസ് ചെയ്തു.

Read More

തമിഴ് ചിത്രം”ചക്ര”യിലെ പുതിയ സ്റ്റിൽ പുറത്തിറങ്ങി

  നവാഗതനായ എം.എസ് ആനന്ദ് വിശാലിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ തമിഴ് ചിത്രമാണ് ചക്ര. സിനിമയുടെ ചിത്രീകരണം അവസാന ഘട്ടത്തിലാണ്. ശ്രദ്ധ ശ്രീനാഥ്, റജിന കസാന്‍ഡ്രെ എന്നിവരാണ് ചിത്രത്തിലെ നായികമാർ. വിശാല്‍ ഫിലിം ഫാക്റ്ററിയാണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിലെ പുതിയ സ്റ്റിൽ പുറത്തുവിട്ടു.

Read More

കൊറോണ വൈറസ്: സിനിമയിലെ ദിവസ വേതനക്കാര്‍ക്കായി രജനികാന്ത് 50 ലക്ഷം നല്‍കി

കൊറോണ പ്രതിരോധിക്കാനുള്ള തീവ്രശ്രമത്തിലാണ് രാജ്യവും ലോകവും. കൊവിഡ് രോഗം വ്യാപിക്കാതിരിക്കാൻ ലോകം ചെയ്യുന്ന ഒരുകാര്യം പരമാവധി സാമൂഹിക സമ്പര്‍ക്കം കുറയ്‍ക്കുക എന്നതാണ്. സിനിമ മേഖലയിലെ ദിവസ വേതനക്കാരെ സഹായിക്കാൻ ഇപ്പോള്‍ രജനികാന്തും രംഗത്ത് എത്തിയിരിക്കുകയാണ്. ഫിലിം എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് സൗത്ത് ഇന്ത്യയുടെ പ്രസിഡന്റ് ആര്‍ കെ ശെല്‍വമണി ദിവസവേതനക്കാര്‍ക്ക് വേണ്ടി സഹായമഭ്യര്‍ത്ഥിച്ചിരുന്നു. തുടര്‍ന്നാണ് രജനികാന്ത് സഹായവുമായി എത്തിയത്. 50 ലക്ഷം രൂപയാണ് രജനികാന്ത് നല്‍കിയിരിക്കുന്നത്. സിനിമ മേഖലയില്‍ ഒപ്പം ജോലി ചെയ്യുന്ന ദിവസ വേതനക്കാരെ സഹായിക്കാൻ എത്തിയ രജനികാന്തിനെ അഭിനന്ദിച്ച് ആരാധകരും രംഗത്ത് …

Read More

സിനിമയിൽ പ്രവർത്തിക്കുന്ന തൊഴിലാളികൾക്ക് സഹായം; നടൻ സൂര്യയും കാര്‍ത്തിയും പത്ത് ലക്ഷം രൂപ നല്‍കി

കൊറോണ പടരുന്ന സാഹചര്യത്തില്‍ മറ്റ് മേഖലകളെപ്പോലെ രാജ്യത്തെ സിനിമാ വ്യവസായവും നിശ്ചലമായി. പ്രദര്‍ശനശൃഖലകള്‍ പൂട്ടിക്കിടക്കുന്നതിനൊപ്പം സിനിമകളുടെ ചിത്രീകരണം ഉള്‍പ്പെടെയുള്ള നിര്‍മ്മാണപ്രവര്‍ത്തനങ്ങളെല്ലാം നിിശ്ചലമാണ്. നിര്‍മ്മാണ മേഖലയിലെ ദിവസ വേതനക്കാരെയാണ് ഇത് ഏറ്റവുമധികം ബാധിക്കുന്നത്. ഇപ്പോഴിതാ സിനിമാ മേഖലയിലെ ദിവസ വേതനക്കാര്‍ക്കായുള്ള സഹായഫണ്ടിലേക്ക് 10 ലക്ഷം സംഭാവന നല്‍കിയിരിക്കുകയാണ് തമിഴ് താരങ്ങളായ സൂര്യയും കാര്‍ത്തിയും അവരുടെ അച്ഛന്‍ ശിവകുമാറും ചേര്‍ന്ന്. കോറോണയുടെ പശ്ചാത്തലത്തില്‍ വരുമാനം നഷ്ടമായ സിനിമയിലെ ദിവസ വേതനക്കാരെ സഹായിക്കാന്‍ താരങ്ങള്‍ മുന്നോട്ടു വരണമെന്ന് ഫിലിം എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് സൗത്ത് ഇന്ത്യ അഭ്യര്‍ഥിച്ചിരുന്നു. ഈ …

Read More

തമിഴ് ചിത്രം ‘മാസ്റ്റർ’ റിന്റെ പുതിയ ലിറിക്കൽ വീഡിയോ സോങ് പുറത്തിറങ്ങി

  സൂപ്പർഹിറ്റ് ചിത്രം കൈതിക്കു ശേഷം ലോകേഷ് കനകരാജ് ഒരുക്കുന്ന വിജയ് ചിത്രമാണ് ‘മാസ്റ്റര്‍’. വിജയ് സേതുപതി വില്ലനായി എത്തുന്ന ചിത്രത്തില്‍ മാളവിക മോഹനന്‍, ആന്‍ഡ്രിയ, ശന്തനു ഭാഗ്യരാജ്, അര്‍ജുന്‍ ദാസ്, ശ്രിനാഥ്, സഞ്ജീവ് ഗൗരി കൃഷ്ണന്‍, വിജെ രമ്യ എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍. ചിത്രത്തിലെ പുതിയ ലിറിക്കൽ വീഡിയോ സോങ് പുറത്തിറങ്ങി.

Read More

തമിഴ് സിനിമ നടനും സവിധായകനുമായ വിശു അന്തരിച്ചു

ചെന്നൈ : തമിഴ് ചലച്ചിത്ര രംഗത്തെ നടനും എഴുത്തുകാരനും സംവിധായകനുമായ എം.ആര്‍. വിശു എന്ന മീനാക്ഷീസുന്ദരം രാമസ്വാമി വിശ്വനാഥന്‍ അന്തരിച്ചു.

Read More

തമിഴ് മൂവി ‘കബടധാരി’ പുതിയ സ്റ്റിൽ എത്തി

സിബി സത്യരാജ് നായകനായി വരുന്ന തമിഴ് ഭാഷാ നിയോ നോയർ ത്രില്ലർ ചിത്രമാണ് കബടധാരി. പ്രദീപ് കൃഷ്ണമൂർത്തി ആണ് തിരക്കഥ എഴുതി സംവിധാനം ചെയ്തിരിക്കുന്നത്. നന്ദിത ശ്വേത, നാസർ, ജയപ്രകാശ് എന്നിവർ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പുതിയ സ്റ്റിൽ എത്തി. കന്നഡ ഭാഷയിലെ കവാലുദാരി എന്ന ചിത്രത്തിന്റെ റീമേക്കാണ് ഈ ചിത്രം. ചിത്രത്തിന്റെ സംഗീതവും പശ്ചാത്തല സ്‌കോറും രചിക്കുന്നത് സൈമൺ. രസമാതി ആണ് ഛായാഗ്രഹണം. 2018ൽ പുറത്തിറങ്ങിയ കവാലുദാരി വലിയ വിജയമാണ് നേടിയത്. ബോഫ്ത മീഡിയ വർക്സിൻറെ ബാനറിൽ ഡോ. ജി. ധനഞ്ജയൻ ആണ് നിർമാണം.

Read More

‘നിശബ്ദം’ ന്യൂ സ്റ്റിൽ റിലീസ്

മാധവനും അനുഷ്ക ഷെട്ടിയും ഒന്നിക്കുന്ന പുതിയ ത്രില്ലര്‍ ചിത്രമാണ് നിശബ്ദം. ചിത്രത്തിന്റെ പുതിയ സ്റ്റിൽ റിലീസ് ചെയ്തു. ശാലിനി പാണ്ഡെയും , അഞ്ജലിയും പ്രധാന വേഷത്തിൽ വരുന്നുണ്ട്. ഹേമന്ത് മധുകര്‍ ആണ് സംവിധാനം. കൊന വെങ്കട്, ഗോപി മോഹൻ എന്നിവര്‍ ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. വർഷങ്ങൾക്ക് ശേഷമാണ് മാധവനും, അനുഷ്‌കയും ഒന്നിച്ചൊരു ചിത്രത്തിൽ അഭിനയിക്കുന്നത്. കാഴ്ചവൈകല്യമുള്ള ആന്തണി എന്ന സെലിബ്രിറ്റി ഗായകനായാണ് ചിത്രത്തിൽ മാധവൻ അഭിനയിക്കുന്നത്. സാക്ഷി എന്ന ഊമയായ ചിത്രകാരിയായാണ് അനുഷ്‌കയുടെ കഥാപാത്രം.

Read More
error: Content is protected !!