കൊറോണ ഭീതി; തമിഴ്നാട് സർക്കാരിന്റെ പ്രതിരോധ പ്രവർത്തനങ്ങളെ അഭിനന്ദിച്ച്‌ രജനികാന്ത്

  ചെന്നൈ: കൊറോണ വ്യാപനത്തിനെതിരെ തമിഴ്നാട് സർക്കാർ സ്വീകരിച്ച പ്രതിരോധ പ്രവർത്തനങ്ങളേയും നടപടികളേയും അഭിനന്ദിച്ച് നടൻ രജനികാന്ത്. ട്വിറ്ററിലൂടെയാണ് താരം സംസ്ഥാന സർക്കാരിനെ അഭിനന്ദിച്ചുകൊണ്ട് രം​ഗത്തെത്തിയത്. “കൊറോണ വൈറസ് പടരാതിരിക്കാൻ തമിഴ്‌നാട് സർക്കാർ സ്വീകരിക്കുന്ന മുൻകരുതൽ നടപടികൾ അഭിനന്ദാർഹമാണ്. വൈറസ് പടരാതിരിക്കാൻ ജനങ്ങളായ നാമെല്ലാം സർക്കാരുമായി കൈകോർക്കണം. പ്രതിരോധ നടപടികളുടെ ഭാഗമായി ചിലർക്കൊക്കെ വരുമാനം നിലച്ചിട്ടുണ്ട്. അവർക്ക് ധനസഹായം നൽകിയാൽ അത് വലിയ കാര്യമായിരിക്കും“രജനികാന്ത് ട്വീറ്റ് ചെയ്തു.

Read More
error: Content is protected !!