അടുത്ത ബിഗ് ബഡ്ജറ്റ് ചിത്രവുമായി രാജമൗലി

ബാഹുബലി 2ന് ശേഷം എസ് എസ് രാജമൗലിയുടെ റിലീസിങ്ങിനൊരുങ്ങുന്ന അടുത്ത ബിഗ് ബഡ്ജറ്റ് ചിത്രമാണ് ‘ആര്‍ആര്‍ആര്‍’. ജൂനിയര്‍ എന്‍ടിആറും രാംചരണ്‍ തേജയും നായകന്മാരാകുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് നിലവില്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ബോളിവുഡ് താരം ആലിയ ഭട്ടാണ് ചിത്രത്തില്‍ നായിക. അജയ് ദേവ്ഗൺ വില്ലന്‍ വേഷത്തില്‍ എത്തുന്നു എന്നൊരു പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. 400 കോടി രൂപ ബഡ്ജറ്റിലാണ് ‘ആര്‍ആര്‍ആര്‍’ അണിയറയില്‍ ഒരുങ്ങുന്നത്. വലിയ ക്യാന്‍വാസില്‍ ഒരുങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രത്തിന്റെ റിലീസ് ഡേറ്റ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. അടുത്ത വര്‍ഷം ജനുവരി ഏട്ടിനാണ് ചിത്രം വേൾഡ് വൈഡ് റിലീസിങ്ങിനൊരുങ്ങുന്നത്. …

Read More

പുതിയ മേക്കോവറിൽ കീർത്തി സുരേഷ്, ഞെട്ടിത്തെറിച്ച് ആരാധകർ

തെന്നിന്ത്യൻ സിനിമയിൽ താരപ്രഭയോടെ ജ്വലിച്ചു നിൽക്കുന്ന താരമാണ് കീര്‍ത്തി സുരേഷ്. മഹാനടി എന്ന ചിത്രത്തിലൂടെയുളള അവാര്‍ഡ് നേട്ടം നടിയുടെ കരിയറില്‍ തന്നെ വലിയ വഴിത്തിരിവുണ്ടാക്കിയിരുന്നു. മഹാനടിക്ക് പിന്നാലെ കൈനിറയെ ചിത്രങ്ങളുമായിട്ടാണ് നടി മുന്നേറിയത്. ഇതിനിടെ പുതിയ സിനിമയ്ക്കായി ശരീരഭാരം കുറച്ച് സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെടുകയും ചെയ്തിരുന്നു താരം. കഴിഞ്ഞ ദിവസം നടി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പുതിയ ചിത്രങ്ങളും വൈറലായി മാറിയിരുന്നു. കീര്‍ത്തിയുടെ പതിവ് ലുക്കില്‍ നിന്നും വളരെ വ്യത്യസ്തമായ മുഖഭാവമാണ് ഇത്തവണ ചിത്രങ്ങളില്‍ കാണാനാവുക. ചിത്രങ്ങള്‍ കണ്ട് ഇത് കീര്‍ത്തി തന്നെയാണോ എന്നാണ് ആരാധകരുടെ …

Read More
error: Content is protected !!