സ്ത്രീ കേന്ദ്രീകൃത പ്രമേയവുമായി ‘സീത ഓൺ ദി റോഡ്’

  പ്രണീത് യാരോൺ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ തെലുങ്ക് ചിത്രമാണ് ‘സീത ഓൺ ദി റോഡ്’. സ്ത്രീ കേന്ദ്രീകൃത പ്രമേയമാണ് ചിത്രം ചർച്ചചെയ്യുന്നത്. ചിത്രത്തിലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി.   ചിത്രത്തിൽ ഖതേര ഹക്കിമി, കൽപ്പിക ഗണേഷ്, ഗായത്രി ഗുപ്ത, നേസ ഫർഹാദി, ഉമാ ലിംഗയ്യ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. രാജ് അനന്ത ഛായാഗ്രാഹണം നിർവഹിക്കുന്നു. പ്രണൂപ് ജവഹറും പ്രിയങ്ക തതിയും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.

Read More

ചൂടൻ രംഗംങ്ങളുമായി തെലുങ്ക് ചിത്രം ‘കമ്മിറ്റ്മെന്റ്’

  സംവിധായകൻ ലക്ഷ്മികാന്ത് ചെന ഒരുക്കുന്ന ഏറ്റവും പുതിയ തെലുങ്ക് ചിത്രമാണ് ‘കമ്മിറ്റ്മെന്റ്’. ചിത്രത്തിൽ അമിത് തിവാരി, തേജസ്വി, രമ്യ, അഭയ് റെഡ്‌ഡി, സൂര്യ ശ്രീനിവാസ് എന്നിവർ പ്രധാന വേഷമിടുന്നു. ചിത്രത്തിലെ പുതിയ സ്റ്റിൽ പുറത്തെത്തി. സജീഷ്, നരേഷ് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. ബാൽ ദേവ് സിങ്, നീലിമ എന്നിവർ ചേർന്ന് ആണ് ചിത്രം നിർമ്മിക്കുന്നത്.

Read More

സ്‌പോർട്‌സ് ആക്ഷനുമായി ഗോപിചന്ദ് എത്തുന്നു

  സമ്പത്ത് നന്ദി ഒരുക്കുന്ന ഏറ്റവും പുതിയ തെലുങ്ക് ചിത്രമാണ് ‘സീട്ടിമാർ’. ഗോപിചന്ദ് നായകനായി എത്തുന്ന ചിത്രത്തിൽ ദിഗംഗന സൂര്യവംശി, തമന്ന, ഭൂമി ചാവ്‌ല എന്നിവർ പ്രധാനവേഷത്തിൽ എത്തുന്നു. ഒരു സ്‌പോർട്‌സ് ആക്ഷൻ സിനിമയായാണ് ചിത്രമൊരുങ്ങുന്നത് ഗൗതം നന്ദയ്ക്ക് ശേഷം സമ്പത്ത് നന്ദി, ഗോപിചന്ദ് എന്നിവർ ഒരുമിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്. മണി ശർമ്മയാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. ശ്രീനിവാസ ചിറ്റൂരിയാണ് ചിത്രം നിർമിക്കുന്നത്.

Read More

‘റൊമാന്റിക്’ലെ പുതിയ സ്റ്റിൽ എത്തി

  അനില്‍ പടൂരി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ തെലുങ്ക് ചിത്രമാണ് ‘റൊമാന്റിക്’. ചിത്രത്തിലെ പോസ്റ്ററുകളൊക്കെ ഇതിനോടകം വൻ തരംഗവും വിവാദവുമായിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ പുതിയ സ്റ്റിൽ പുറത്തിറങ്ങിയിരിക്കുകയാണ്. ആകാശ് പുരി, കേതിക ശര്‍മ്മ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. പ്രണയത്തിന് പ്രാധാന്യം നൽകിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. പുരി ജഗന്നാഥും ചാര്‍മി കൗറും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. .

Read More

ചിത്രം ശിവനിലെ പുതിയ സ്റ്റിൽ പുറത്തുവിട്ടു

റിലീസിനൊരുങ്ങുന്ന സൈക്കോളജിക്കൽ ത്രില്ലർ തെലുഗ് ചിത്രമാണ് ശിവൻ. സായ് തേജ കൽവകോട്ട, തരുണി സിംഗ് എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സന്തോഷ് റെഡ്ഡി നിർമിക്കുന്ന ചിത്രം ശിവൻ ആണ് സംവിധാനം ചെയ്യുന്നത്. മീരൻ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് റാം – സതീഷ് എന്നിവർ കൈകാര്യം ചെയ്യുന്നു. ശിവൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും ഒരുക്കുന്നത്. സിദ്ധാർത്ഥ് സദാശിവുനി സംഗീതം നൽകുന്ന  ചിത്രത്തിലെ പുതിയ സ്റ്റിൽ പുറത്തിറങ്ങി.

Read More

അയ്യപ്പനും കോശിയും ആകാൻ റെഡിയായി ബാലയ്യയും റാണ ദഗുബാട്ടിയും

സൂപ്പർ ഹിറ്റ് മലയാളചിത്രം അയ്യപ്പനും കോശിയും തെലുങ്കിലേക്ക് റീമേക്ക് ചെയ്യുന്നു. ബിജുമേനോൻ അവതരിപ്പിച്ച അയ്യപ്പൻ നായരുടെ വേഷത്തിൽ നന്ദമുറി ബാലകൃഷ്ണയും പൃഥ്വിരാജിന്റെ കോശിയുടെ കഥാപാത്രമായി റാണ ദഗുബാട്ടിയും എത്തുമെന്നാണ് സൂചന. തെലുങ്കിലെ പ്രമുഖ നിർമാണ കമ്പനിയായ സിതാര എന്റർടൈൻമെന്റ്സാണ് ചിത്രത്തിന്റെ അവകാശം സ്വന്തമാക്കിയിരിക്കുന്നത്. ചിത്രത്തിലെ മറ്റ് അഭിനേതാക്കളുടെ കാര്യത്തിൽ കൂടി തീരുമാനമായാൽ ഉടൻ ചിത്രീകരണം ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. ചിത്രത്തിന്റെ തമിഴ് റീമേക്കും ഒരുങ്ങുന്നുണ്ട്.

Read More

ചിത്രം ’22’: പുതിയ സ്റ്റിൽ പുറത്തുവിട്ടു

നവാഗതനായ ശിവകുമാർ ബി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ തെലുഗ് ചിത്രമാണ് 22, രൂപേഷ് കുമാർ ചൗധരിയും സലോനി മിശ്രയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം ഒരു പോലീസ് ത്രില്ലർ ആണ്. മാ ആയ് പ്രൊഡക്ഷന്റെ ബാനറിൽ 22 സുശീല ദേവി നിർമിക്കുന്നു. ചിത്രത്തിലെ പുതിയ സ്റ്റിൽ പുറത്തിറങ്ങി.

Read More
error: Content is protected !!