തമിഴിലെ ആ ഹിറ്റ് പടം ഇനി തെലുങ്കിലേക്ക്
കിഷോർ തിരുമലൈ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ തെലുങ്ക് ചിത്രമാണ് ‘റെഡ്’. ചിത്രത്തിൽ രാം പോതിനേനി നിവേത പെതുരാജ്, മാൽവിക ശർമ്മ, അമൃത അയ്യർ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിലെ പുതിയ പോസ്റ്റർ റിലീസ് ചെയ്തു. 2019 ലെ ഹിറ്റ് തമിഴ് ചിത്രമായ ‘തട’ത്തിന്റെ ഔദ്യോഗിക റീമേക്കാണ് ‘റെഡ്’. മാഗിജ് തിരുമേനിയാണ് ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത്, സംഗീതം മണി ശർമ. ശ്രീ ശ്രവന്തി മൂവീസിനു കീഴിൽ കൃഷ്ണ ചൈതന്യയും ശ്രവന്തി രവി കിഷോറും ചേർന്ന് ചിത്രം നിർമ്മിക്കുന്നു.
Read More