ത്രില്ലർ ചിത്രം ശിവനിലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി

റിലീസിനൊരുങ്ങുന്ന സൈക്കോളജിക്കൽ ത്രില്ലർ തെലുഗ് ചിത്രമാണ് ശിവൻ. സായ് തേജ കൽവകോട്ട, തരുണി സിംഗ് എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സന്തോഷ് റെഡ്ഡി നിർമിക്കുന്ന ചിത്രം ശിവൻ ആണ് സംവിധാനം ചെയ്യുന്നത്. മീരൻ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് റാം – സതീഷ് എന്നിവർ കൈകാര്യം ചെയ്യുന്നു. ശിവൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും ഒരുക്കുന്നത്. സിദ്ധാർത്ഥ് സദാശിവുനി സംഗീതം നൽകുന്ന ചിത്രത്തിലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി.

Read More

അഞ്ചാം പാതിര 50 കോടി ക്ലബില്‍

കുഞ്ചാക്കോ ബോബന്റെ കരിയറിലെ ഏറ്റവും വലിയ വിജയചിത്രമാണ് അഞ്ചാം പാതിര. ഇതിനോടകം ചിത്രം അൻപത് കോടി ക്ലബിൽ ഇടംനേടി എന്നതാണ് നിലവിലെ റിപ്പോർട്ട്. റിലീസ് ചെയ്ത് അഞ്ച് ആഴ്ച പിന്നിടുമ്പോഴാണ് ഈ സ്വപ്നനേട്ടം കൈവരിച്ചിരിക്കുന്നത്. കുഞ്ചാക്കോ ബോബന്‍ തന്നെയാണ് ചിത്രം അൻപത് കോടി കടന്നവിവരം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. കുഞ്ചാക്കോ ബോബന്‍-മിഥുന്‍ മാനുവല്‍ തോമസ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ അഞ്ചാം പാതിര ആദ്യദിനം തന്നെ മികച്ച പ്രതികരണം സ്വന്തമാക്കിയിരുന്നു. ഈ വര്‍ഷത്തെ ആദ്യ ബ്ലോക്ക്ബസ്റ്റര്‍ ചിത്രമായി സിനിമ മാറിയിരുന്നു. ഇരുവരുടെയും കരിയറിലെ വലിയ വഴിത്തിരിവായി മാറിയിരിക്കുകയാണ് അഞ്ചാം …

Read More

കോടികളുടെ കളക്ഷനുമായി അഞ്ചാം പാതിര

ക്രൈം ത്രില്ലറായ അഞ്ചാം പാതിര തിയ്യേറ്ററുകളില്‍ വിജകരമായി മുന്നേറികൊണ്ടിരിക്കുകയാണ്. കുഞ്ചാക്കോ ബോബന്‍-മിഥുന്‍ മാനുവല്‍ തോമസ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ഈ ചിത്രത്തിന് ആദ്യ ദിനം മുതല്‍ മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചത്. ഈ വര്‍ഷത്തെ ആദ്യ ബ്ലോക്ക്ബസ്റ്റര്‍ ചിത്രമായി സിനിമ മാറിയിരുന്നു. ഇരുവരുടെയും കരിയറിലും വലിയ വഴിത്തിരിവായി മാറിയിരുന്നു സിനിമ. ബോക്‌സോഫീസ് കളക്ഷന്റെ കാര്യത്തിലും നേട്ടമുണ്ടാക്കികൊണ്ടാണ് കുതിക്കുകയാണ് ചിത്രം . സിനിമ വിജയകരമായി മുന്നേറുന്ന വേളയില്‍ അഞ്ചാം പാതിരയുടെ പുതിയ കളക്ഷന്‍ വിവരം സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരുന്നു. ആഗോള തലത്തില്‍ ഇതിനകം 40കോടി രൂപയ്ക്ക് മുകളില്‍ …

Read More
error: Content is protected !!