ട്രാൻസ് ഷൂട്ടിങ്ങിനിടെ പൊട്ടിച്ചിരിച്ച് ഫഹദ്, ട്രാന്‍സ് ഷൂട്ടിംഗ് വീഡിയോ പുറത്തിറങ്ങി

  രോഗശാന്തി ശുശ്രൂഷയുടെ പേരില്‍ നടക്കുന്ന തട്ടിപ്പുകളെ തുറന്നു കാട്ടിയ അന്‍വര്‍ റഷീദ് ചിത്രമായിരുന്നു ട്രാന്‍സ്. ഫഹദ് ഫാസില്‍ മോട്ടിവേഷന്‍ സ്പീക്കറുടെ വേഷത്തിലെത്തിയ ചിത്രത്തിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. ഇപ്പോഴിതാ ചിത്രത്തിലെ ഒരു രംഗത്തിന്റെ മേക്കിംഗ് വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഫഹദും സൗബിനും ധര്‍മ്മജന്‍ ബോള്‍ഗാട്ടിയും തമ്മിലുള്ള കോമ്പിനേഷന്‍ സീനാണ് വീഡിയോയില്‍. ഒറ്റ ടേക്കില്‍ മനോഹരമായി തന്നെ തങ്ങളുടെ ഭാഗം അവതരിപ്പിക്കുകയാണ് മൂവരും. എന്നാല്‍ സീനിന്റെ അവസാനമാകുമ്പോഴേക്കും ചിരി സഹിക്കാനാവാതെ പൊട്ടിച്ചിരിക്കുന്ന ഫഹദിനേയാണ് വീഡിയോയില്‍ കാണാനാവുക. View this post on Instagram …

Read More
error: Content is protected !!