മഞ്ജു എന്നും സിംപിളാ…..; ട്രാൻസ്‍ജെൻഡേഴ്‍സിന് ഭക്ഷണമെത്തിച്ചു കൊടുത്തു

കോറോണയെ പ്രതിരോധിക്കാനുള്ള ശ്രമത്തിലാണ് സംസ്ഥാനവും രാജ്യവുമെല്ലാം. കൊവിഡ് വ്യാപനം തടയാൻ വേണ്ടി സംസ്ഥാനവും രാജ്യവും സമ്പൂര്‍ണ്ണ ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. അതേസമയം ലോക്ക് ഡൌണിനെ തുടര്‍ന്നുള്ള പ്രതിസന്ധിയുമുണ്ട്. ഇപ്പോൾ കേരളത്തിലെ 50 ട്രാൻസ്‍ജെൻഡേഴ്‍സിന് ഭക്ഷണമെത്തിച്ചിരിക്കുകയാണ് മഞ്‍ജു വാര്യര്‍. കേരളത്തിലെ ട്രാൻസ്‍ജെൻഡർ സംഘടനയായ ദ്വയയിലൂടെയാണ് മഞ്‍ജു വാര്യര്‍ സാമ്പത്തിക സഹായം എത്തിച്ചത്. സൂര്യ ഇഷാനാണ് ഇക്കാര്യം വീഡിയോയിലൂടെ അറിയിച്ചത്. സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റുമായ രഞ്‍ജു രഞ്‍ജിമാര്‍ ആണ് ട്രാൻസ്‍ജെൻഡേഴ്‍സിന്റെ ബുദ്ധിമുട്ടുകള്‍ മഞ്‍ജു വാര്യരുടെ ശ്രദ്ധയില്‍ പെടുത്തിയത്.അതിനെ തുടർന്നായിരുന്നു മഞ്ജു വിന്റെ ഇടപെടൽ.

Read More
error: Content is protected !!