മലയാള ചിത്രം ‘വൺ ‘ ; പുതിയ സ്റ്റിൽ പുറത്തിറങ്ങി

നടൻ മമ്മൂട്ടി മുഖ്യമന്ത്രിയുടെ വേഷത്തിൽ എത്തുന്ന ‘വൺ’ എന്ന ചിത്രത്തിന്‍റെ പുതിയ സ്റ്റിൽ പുറത്തിറങ്ങി. ബോബി-സഞ്ജയ് ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന വൺ എന്ന ചിത്രത്തിൽ കടയ്ക്കൽ ചന്ദ്രൻ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്.

Read More

തമിഴ് മൂവി ‘കബടധാരി’ പുതിയ സ്റ്റിൽ എത്തി

സിബി സത്യരാജ് നായകനായി വരുന്ന തമിഴ് ഭാഷാ നിയോ നോയർ ത്രില്ലർ ചിത്രമാണ് കബടധാരി. പ്രദീപ് കൃഷ്ണമൂർത്തി ആണ് തിരക്കഥ എഴുതി സംവിധാനം ചെയ്തിരിക്കുന്നത്. നന്ദിത ശ്വേത, നാസർ, ജയപ്രകാശ് എന്നിവർ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പുതിയ സ്റ്റിൽ എത്തി. കന്നഡ ഭാഷയിലെ കവാലുദാരി എന്ന ചിത്രത്തിന്റെ റീമേക്കാണ് ഈ ചിത്രം. ചിത്രത്തിന്റെ സംഗീതവും പശ്ചാത്തല സ്‌കോറും രചിക്കുന്നത് സൈമൺ. രസമാതി ആണ് ഛായാഗ്രഹണം. 2018ൽ പുറത്തിറങ്ങിയ കവാലുദാരി വലിയ വിജയമാണ് നേടിയത്. ബോഫ്ത മീഡിയ വർക്സിൻറെ ബാനറിൽ ഡോ. ജി. ധനഞ്ജയൻ ആണ് നിർമാണം.

Read More

മരട് ഫ്‌ലാറ്റ് വിഷയം സിനിമയാകുന്നു; മരട് 357

മരട് ഫ്‌ലാറ്റില്‍ സംഭവിച്ചത് എന്താണെന്നതിന്റെ നേര്‍ക്കാഴ്ച്ചയാണ് മരട് 357. പട്ടാഭിരാമന്‍ എന്ന സൂപ്പര്‍ ഹിറ്റ് സിനിമയ്ക്ക് ശേഷം കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന ചിത്രമാണിത്. മരട് കള്ളത്ത് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ വച്ച് നടന്ന പൂജയോടെ സിനിമയ്ക്ക് തുടക്കമായി. അനൂപ് മേനോന്‍, ധര്‍മജന്‍, മനോജ് കെ ജയന്‍, ബൈജു സന്തോഷ് , സാജില്‍ സുദര്‍ശന്‍, സെന്തില്‍ കൃഷ്ണ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ ഷീലു എബ്രഹാം, നൂറിന്‍ ഷെറീഫ് എന്നിവരാണ് നായികമാര്‍. കൂടാതെ സുധീഷ് , ഹരീഷ് കണാരന്‍, കൈലാഷ്, ശ്രീജിത്ത് രവി, …

Read More
error: Content is protected !!