ദയവു ചെയ്ത് ആരും പുറത്തിറങ്ങരുത്; കൈകൂപ്പി കണ്ണീരോടെ വടിവേലു

  ചെന്നൈ: കൊറോണ വൈറസ് വ്യാപനം പ്രതിരോധിക്കാന്‍ രാജ്യം ലോക്ക് ഡൗണില്‍ കഴിയുന്ന സാഹചര്യത്തില്‍ ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും ജനങ്ങള്‍ വീടിന് പുറത്തിറങ്ങരുതെന്നും അഭ്യര്‍ത്ഥിച്ച് തമിഴ് ഹാസ്യനടന്‍ വടിവേലു. ആരും പുറത്തിറങ്ങരുതെന്ന് വികാരഭരിതമായി അഭ്യര്‍ത്ഥിക്കുന്ന വീഡിയോ അദ്ദേഹം പുറത്തുവിട്ടിരുന്നു. ദയവു ചെയ്ത് ആരും പുറത്തിറങ്ങരുതെന്ന് കൈകൂപ്പി കണ്ണീരോടെയാണ് താരം അഭ്യര്‍ത്ഥിക്കുന്നത്. വേദനയോടെയും ദുഖത്തോടെയുമാണ് ഇത് പറയുന്നത്. സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ പാലിച്ച് ദയവു ചെയ്ത് കുറച്ചുനാള്‍ വീട്ടിലിരിക്കൂ എന്നും സ്വന്തം ജീവന്‍ പോലും പണയപ്പെടുത്തി മെഡിക്കല്‍ രംഗത്തുള്ളവരും പൊലീസും നമുക്കായി പ്രവര്‍ത്തിക്കുകയാണെന്നും വടിവേലു പറഞ്ഞു.

Read More
error: Content is protected !!