മദ്യപിക്കുന്നതും അത് തുറന്നുപറയുന്നതും തെറ്റാണോ? നടി വീണാ നന്ദകുമാര്‍
കെട്ട്യോളാണ് എന്റെ മാലാഖ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ നായികയാണ് വീണാ നന്ദകുമാര്‍. താരം ഈയിടെ നല്കിയ അഭിമുഖത്തില്‍ താന്‍ മദ്യപിക്കുമെന്ന് പറഞ്ഞിരുന്നു. രണ്ടെണ്ണം കഴിച്ചാല്‍ താന്‍ നന്നായി സംസാരിക്കുമെന്നാണ് വീണ പറഞ്ഞത്. ഈ സംഭവത്തിനെതിരെയാണ് ഇപ്പോൾ സോഷ്യല്‍മീഡിയയില്‍ ട്രോളുകൾ വരുന്നത്. വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി താരവും വന്നു. സ്റ്റാര്‍ ആന്‍ഡ് സ്റ്റൈല്‍ മാഗസിന് നല്കിയ അഭിമുഖത്തിലാണ് താരം വിമര്‍ശനങ്ങള്‍ക്ക് മറുപടി നൽകുന്നത്. ‘മദ്യപിക്കുന്നത് തുറന്നുപറയാന്‍ എന്തിനാണ് എല്ലാവരും മടിക്കുന്നത്. അത് അത്ര വലിയ കുറ്റമാണോ, ബിയറടിച്ചാല്‍ ഞാന്‍ കൂടുതല്‍ സംസാരിക്കും എന്നത് ഞാന്‍ മുമ്പ് പറഞ്ഞിട്ടുണ്ട്. …
Read More