വിജയ് ചിത്രം മാസ്റ്ററിലെ പുതിയ ലിറിക്കൽ ഗാനം എത്തി
സൂപ്പർതാരം വിജയ് യെ നായകനാക്കി ശ്രദ്ധേയനായ സംവിധായകൻ ലോകേഷ് കനകരാജ് ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘മാസ്റ്റര്‍’. കോളിവുഡിലെ യുവ സൂപ്പർ താരം വിജയ് സേതുപതി ആദ്യമായി വില്ലനായി വേഷമിടുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. മാളവിക മോഹനന്, ആന്‍ഡ്രിയ, ശന്തനു ഭാഗ്യരാജ്, അര്ജുന് ദാസ്, ശ്രിനാഥ്, സഞ്ജീവ് ഗൗരി കൃഷ്ണന്, വിജെ രമ്യ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. ചിത്രത്തിലെ അഞ്ചാമത്തെ ലിറിക്കൽ വീഡിയോ ഗാനം പുറത്തിറങ്ങി. അനിരുദ്ധ് രവിചന്ദര്‍ സംഗീതമൊരുക്കുന്ന ചിത്രത്തിന് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത് സത്യന് സൂര്യനാണ്. വിജയ് സേതുപതിയും …
Read More